Tuesday November 13th, 2018 - 6:06:am
topbanner

കാണാതായ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആത്മഹത്യ ചെയ്ത നിലയില്‍

NewsDesk
കാണാതായ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആത്മഹത്യ ചെയ്ത നിലയില്‍

മലപ്പുറം: വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡിഎംഒ) പി.വി.ശശിധരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം പന്തല്ലൂര്‍ മുടിക്കോട്ട് വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

എന്നാല്‍, കത്തില്‍ കാര്യമായൊന്നും തന്നെ പറയുന്നില്ല. താന്‍ മരിച്ചു കഴിഞ്ഞാല്‍ ഫോട്ടോ ഡി.എം.ഒ ഓഫീസില്‍ ഫ്രെയിം ചെയ്ത് വയ്ക്കണമെന്ന് കത്തില്‍ എഴുതിയിട്ടുണ്ട്.

ക്ലിനിക്ക് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പോലീസും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എത്തി പൂട്ട് തകര്‍ത്ത് അകത്തുകയറുകയായിരുന്നു. ഡിഎംഒയുടെ കുടുംബം കണ്ണൂരിലാണ്.

മലപ്പുറത്തെ പന്തല്ലൂരില്‍ നിന്ന് തിങ്കളാഴ്ച രാവിലെ പതിവ് പോലെ വയനാട്ടിലേക്ക് പുറപ്പെട്ടതായി വിവരം ഉണ്ടായിരുന്നു. എന്നാല്‍ ഓഫീസില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഡെപ്യൂട്ടി ഡി.എം.ഒ സന്തോഷാണ് ഡി.എം.ഒയെ കാണാനില്ലന്ന് കാണിച്ച് ഇന്നലെ രാത്രി മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയത്.

വയനാട് ജില്ലാ ആശുപത്രിയിലെ സ്വീപ്പര്‍ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഡിഎംഒ തര്‍ക്കത്തിലായിരുന്നു എന്നു വാര്‍ത്തകളുണ്ട്. തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി ഡിഎംഒയെ തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ തലസ്ഥനത്തേയ്ക്ക് പോയെങ്കിലും ഡിഎംഒ മന്ത്രിയെ കാണാന്‍ കൂട്ടാക്കിയില്ലെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

 

Read more topics: Suicide
English summary
wayanad dmo commit suicide
topbanner

More News from this section

Subscribe by Email