Monday September 24th, 2018 - 5:30:am
topbanner

ഓടിക്കയറിയ അജ്ഞാതന്‍ ബേക്കറി ഉടമയുടെ എ സി ബെഡ്‌റൂമില്‍ തൂങ്ങിമരിച്ചു

NewsDesk
ഓടിക്കയറിയ അജ്ഞാതന്‍ ബേക്കറി ഉടമയുടെ എ സി ബെഡ്‌റൂമില്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം: വീട്ടിലേക്ക് ഓടിക്കയറിയ അജ്ഞാതന്‍ ബേക്കറിയുടമയുടെ എസി റൂമില്‍ തൂങ്ങിമരിച്ചു. പള്ളിമുക്കില്‍ ബേക്കറി നടത്തുന്നയാളിന്റെ വീട്ടിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ബേക്കറിയുടമയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നെകൊല്ലാന്‍ വരുന്നേ എന്ന് നിലവിളിച്ചുകൊണ്ട് അടുക്കളവാതിലിലൂടെ അജ്ഞാതന്‍ ഓടിക്കയറുകയായിരുന്നു.

ഭയന്നുപോയ സ്ത്രീ പുറത്തിറങ്ങി അയല്‍ക്കാരോട് വിവരം പറഞ്ഞ് തിരികെ വന്നപ്പോഴേക്കും ഇയാള്‍ അകത്തുനിന്ന് അടുക്കള വാതില്‍അടച്ചു. ഗൃഹനാഥനും മറ്റും സ്ഥലത്തെത്തി വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് രണ്ടാം നിലയിലെ എസി റൂമില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ധരിച്ചിരുന്ന ഷര്‍ട്ട് കട്ടിലില്‍ ഊരിവെച്ചശേഷം ബെഡ് റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഷാള്‍ എടുത്താണ് ആത്മഹത്യ ചെയ്തത്. ചെന്നിലോട് സ്വദേശിയാണെന്ന് പറയപ്പെടുന്ന ഇയാള്‍ ഇതുവഴി സ്ഥിരമായി ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍പോകാറുള്ളതായി സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരില്‍ ചിലര്‍ പറയുന്നു. അജ്ഞാതന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ചതിന്റെ ഞെട്ടലില്‍ നിന്നും ബേക്കറിയുടമയും കുടുംബവും മോചിതരായിട്ടില്ല. സ്ഥലത്തെത്തിയ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Read more topics: Suicide
English summary
unknown man commit suicide
topbanner

More News from this section

Subscribe by Email