Wednesday September 19th, 2018 - 11:23:am
topbanner
Breaking News

മരണവിവരമറിഞ്ഞ് വരികയായിരുന്ന വനിതാ ഡോക്ടറും വേലക്കാരിയും വാഹനാപകടത്തില്‍ മരിച്ചു

NewsDesk
മരണവിവരമറിഞ്ഞ് വരികയായിരുന്ന വനിതാ ഡോക്ടറും വേലക്കാരിയും വാഹനാപകടത്തില്‍ മരിച്ചു

കുറവിലങ്ങാട്: വല്യപ്പച്ചന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്ന കൊച്ചുമകന്റെ ഭാര്യയും വീട്ടുജോലിക്കാരിയും വാഹനാപകടത്തില്‍ മരിച്ചു. മോനിപ്പിളളി ചീങ്കല്ലേല്‍ പാണ്ടിയാംമാക്കില്‍ സെബാസ്റ്റിയന്റെ മകന്‍ ഡോ. സ്റ്റാന്‍ലിയുടെ ഭാര്യ ഡോ. ലൗവീന ഫ്രാന്‍സീസ്(27), വീട്ടുജോലിക്കാരി ആസാം സ്വദേശിയായ സുനിത(35) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ സ്റ്റാന്‍ലിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റാന്‍ലിയും ലൗവീനയും പോണ്ടിച്ചേരി മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ എം.ഡി. ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.

സ്റ്റാന്‍ലി ഓടിച്ചിരുന്ന കാര്‍ റോഡില്‍ തെന്നിമാറി ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. രാവിലെ 8.30ന് പോണ്ടിച്ചേരി കോയമ്പത്തൂര്‍ ഹൈവേയില്‍ മഥുക്കരയിലാണ് അപകടം.

മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഏറ്റുമാനൂര്‍ പട്ടിത്താനം ജങ്ഷനില്‍ വടക്കേപറമ്പില്‍ ഫ്രാന്‍സീസിന്റെയും പരേതയായ മേരിയുടെയും മകളാണ് മരിച്ച ലൗവീന.

Read more topics: accident, coimbatore
English summary
Two killed in accident in coimbatore
topbanner

More News from this section

Subscribe by Email