Wednesday November 14th, 2018 - 12:44:am
topbanner

ബസിനടിയില്‍ പെട്ട് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു

Anju NC
ബസിനടിയില്‍ പെട്ട് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു

തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലത്ത് ബസിനടിയില്‍ പെട്ട് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. വേങ്ങരയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്.

ചേളാരി ആലുങ്ങല്‍ കണ്ണച്ചന്‍ തൊടി അസീസ് മകന്‍ ഫാസിലും(19) ചേളാരി പടിക്കല്‍ ടി.സി സുലൈമാന്‍ മകന്‍ അമീനുമാണ്(18) മരിച്ചത്. തേഞ്ഞിപ്പാലം പോലീസ് സ്‌റ്റേഷന്‍ വളവിലാണ് സംഭവം. ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ഇരുവരും ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തു തന്നെ വെച്ച് മരിച്ചു. മറ്റേയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.

Read more topics: accident, two, died, tenjippalam,
English summary
two died in an accident at tenjippala,
topbanner

More News from this section

Subscribe by Email