Wednesday October 24th, 2018 - 6:52:am
topbanner
Breaking News

ആറാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

suvitha
ആറാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചെറുതോണി: ആറാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പൻ മണിപ്പാറ കൊച്ചിയിൽ സിബിയുടെ മകൻ സെബിൻ ( 13) നെ ആണ് വീടിന് സമീപത്തെ കുന്നിൻ ചെരുവിലെ കശുമാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കരിമ്പൻ സെന്റ് തോമസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

അടുത്ത അധ്യായന വർഷം മണിപ്പാറ സ്കൂളിൽ ഏഴാം ക്ലാസിലേക്ക് ചേർന്നിരുന്നു. ഇന്നലെ വൈകിട്ട് 4 നോടു കൂടി സെബിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചലിലാണ് രാത്രി ഏഴ് മണിയോടു കൂടി മൃതദ്ദേഹം കണ്ടെത്തിയത്.

മാതാവ് ഷൈനി. സഹോദരങ്ങൾ: മാത്യൂസ്, ജോസഫ്. മൃതദ്ദേഹം ഇടുക്കി ജില്ലാ ആശുപത്രി മോർച്ചറിയിൽ. മരണ കാരണം വ്യക്തമല്ല.

Read more topics: cheruthoni, suicide, student
English summary
suicide the sixth standard student
topbanner

More News from this section

Subscribe by Email