Sunday November 18th, 2018 - 3:49:pm
topbanner

മകളുടെ നീതിക്കുവേണ്ടി വര്‍ഷങ്ങളായി അലഞ്ഞ സിസ്റ്റര്‍ അഭയയുടെ പിതാവ് അന്തരിച്ചു

NewsDesk
മകളുടെ നീതിക്കുവേണ്ടി വര്‍ഷങ്ങളായി അലഞ്ഞ സിസ്റ്റര്‍ അഭയയുടെ പിതാവ് അന്തരിച്ചു

കോട്ടയം: കോണ്‍വെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മകളുടെ ഘാതകരെ കണ്ടെത്താന്‍ വര്‍ഷങ്ങളോളം പരിശ്രമിച്ച സിസ്റ്റര്‍ അഭയയുടെ പിതാവ് ഐക്കരക്കുന്നേല്‍ തോമസ് (72) അന്തരിച്ചു.

അസുഖബാധിതനായി തലയോലപ്പറമ്പ പൊതി മേഴ്‌സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് 5.55നായിരുന്നു മരണം.

പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സിസ്റ്റര്‍ അഭയയുടെത് ആത്മഹത്യയാണെന്ന് പോലീസ് എഴുതിത്തള്ളിയതിനെ തുടര്‍ന്ന് കൊലക്കേസിലെ പ്രതികളെ കണ്ടെത്താന്‍ ജീവിതം മാറ്റിവെച്ചയാളാണ് തോമസ്.

തോമസ് ലീലാമ്മ ദമ്പതികളുടെ മകള്‍ ബീനയെന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസ്റ്റര്‍ അഭയയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി നിയമപോരാട്ടത്തിലായിരുന്നു തോമസ്. ഈ ലക്ഷ്യം അന്തിമമായി വിജയിക്കുന്നതിന് മുമ്പാണ് മരണമെത്തിയത്.

ധോണിക്ക് സെക്‌സ് റാക്കറ്റ് തലവനുമായുള്ള ബന്ധം വിവാദത്തില്‍

ബ്ലൂ ബ്ലാക്‌മെയിലിംഗ് കേസ് മുഖ്യപ്രതി പിടിയില്‍

ഫോണ്‍ ചെയ്തയാളോട് പൊലീസിന്റെ പരിഹാസം: എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

Read more topics: sister, abhaya, father, thomas
English summary
sister abhaya's father thomas dies
topbanner

More News from this section

Subscribe by Email