Tuesday December 11th, 2018 - 10:16:am
topbanner

പ്രശസ്ത ഗായികയും പത്മവിഭൂഷണ്‍ ജേതാവുമായ ഗിരിജ ദേവി അന്തരിച്ചു

Jikku Joseph
പ്രശസ്ത ഗായികയും പത്മവിഭൂഷണ്‍ ജേതാവുമായ ഗിരിജ ദേവി അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ഗായികയും പത്മവിഭൂഷണ്‍ ജേതാവുമായ ഗിരിജ ദേവി (88) അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നഗരത്തിലെ ബി.എം ഹേര്‍ട്ട് റിസര്‍ച്ച് സെന്ററിലാണ് അന്ത്യം.

ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് നിരവധി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഗിരിജ ദേവി. 1929 മേയ് എട്ടിന് ബനാറസിലാണ് ജനനം. 'തുംരിയിലെ രാജ്ഞി' എന്നാണ് സംഗീത ലോകത്ത് അറിയപ്പെടുന്നത്. ഗിരിജ ദേവിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു. 1972-ല്‍ പത്മശ്രീയും 1989-ല്‍ പത്മഭൂഷണും 2016ല്‍ പത്മവിഭൂഷണും നല്‍കി രാഷ്ട്രം ആദരിക്കുകയായിരുന്നു.

English summary
singer girija devi passed away due to heart attack
topbanner

More News from this section

Subscribe by Email