topbanner
Wednesday December 13th, 2017 - 5:13:am
topbanner
topbanner

കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ മണി അന്തരിച്ചു

Jikku Joseph
കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ മണി അന്തരിച്ചു

കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റന്‍ ടികെഎസ് മണി (ക്യാപ്റ്റന്‍ മണി 77) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.30ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് 17നാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി പോണേക്കര ശ്മശാനത്തില്‍ നടക്കും. പരേതയായ രാജമ്മയാണ് ഭാര്യ. മക്കള്‍: ആനന്ദ്, ജ്യോതി, ഗീത, അരുണ്‍.

1973-ല്‍ എറണാകുളം മഹാരാജാസ് കോളജ് മൈതാനിയില്‍ റെയില്‍വേസിനെതിരേ നടന്ന ഫൈനലിലാണു മണി കേരളത്തിനു ഹാട്രിക് ഗോള്‍ നേടി കന്നിക്കിരീടം സമ്മാനിച്ചത്. 2-2 എന്ന സ്‌കോറില്‍ നില്‍ക്കേ മണി നേടിയ അവസാന ഗോളാണു കേരളത്തിനു തുണയായത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനാണ് മണിയെ ക്യാപ്റ്റന്‍ മണിയെന്നു സംബോധന ചെയ്തത്. വിക്ടര്‍ മഞ്ഞില, സി.സി. ജേക്കബ്, ചേക്കു, സേതുമാധവന്‍, സേവ്യര്‍പയസ് തുടങ്ങിയവര്‍ക്കൊപ്പമാണു മണി കിരീട നേട്ടത്തില്‍ പങ്കാളിയായത്.

ജിംഖാന കണ്ണൂരിനുവേണ്ടിയാണ് മണി ആദ്യമായി ബൂട്ടുകെട്ടുന്നത്. പിന്നീട് ഏറെക്കാലം ഫാക്ട് ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. മണിയെത്തിയതോടെയാണ് ഫാക്ട് ടീം ഉയര്‍ച്ചയുടെ പടവുകള്‍ കയറിയത്. തൃശൂര്‍ ചാക്കോളാസ് സ്വര്‍ണക്കപ്പ്, ജിവി രാജ ട്രോഫി, കോട്ടയം മാമ്മന്‍ മാപ്പിള ട്രോഫി, എറണാകുളം നെഹ്‌റു കപ്പ് എന്നി?വ നേടിയത് മണിയുടെ ബലത്തിലാണ്. 1969-70 കാലത്താണ് കേരള ടീമില്‍ അംഗമാകുന്നത്. പിന്നീട് അഞ്ചു വര്‍ഷക്കാലം കേരള ടീമിനു വേണ്ടി കളിച്ചു. 1977മുതല്‍ ഫാക്ടിന്റെ പരിശീലകനും ആയിരുന്നു മണി. കണ്ണൂര്‍ തളാപ് സ്വദേശിയായ മാണി കുറച്ചു കാലമായി ഇടപ്പള്ളിയില്‍ മകനോടൊപ്പം ആയിരുന്നു താമസം.

English summary
santhosh trophy player captian mani passes away
topbanner topbanner

More News from this section

Subscribe by Email