Sunday November 18th, 2018 - 9:23:am
topbanner

സമസ്ത മുശാവറ അംഗം ഇപ്പമുസ്ലിയാർ അന്തരിച്ചു

NewsDesk
സമസ്ത മുശാവറ അംഗം ഇപ്പമുസ്ലിയാർ അന്തരിച്ചു

മലപ്പുറം: സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി ഇപ്പ മുസ്്‌ലിയാര്‍ എന്ന മുഹമ്മദ് മുസ്്‌ലിയാര്‍(69) അന്തരിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ടിന് കാച്ചിനിടിക്കാട് മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഇരുപത് വര്‍ഷത്തോളമായി മലപ്പുറം കാളമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സിലെ പ്രിന്‍സിപ്പലും 47 വര്‍ഷമായി കൂട്ടിലങ്ങാടി കടൂപുറം സംയുക്ത മഹല്ല് ഖാസിയുമാണ്.

1969ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഒന്നാം റാങ്കോടെ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 2008ലാണ് മുശാവറ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് രാത്രി 9.20ഓടെയായിരുന്നു അന്ത്യം.

ഭാര്യ: തയ്യില്‍ പടിഞ്ഞാറയില്‍ ഹാജറ (പെരിന്താറ്റിരി), മക്കള്‍: അബ്ദുസലാം (ജിദ്ദ), അബ്ദുല്‍ ഹമീദ് (ജിദ്ദ), റാഫി (ജിദ്ദ), ജാഫര്‍ (ജിദ്ദ), അനസ് ഹുദവി (ഗുജറാത്ത് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി), ഉമ്മുഹാനി, ഹബീബ, അഫീഫ, നുസ്അ. മരുമക്കള്‍: മാലിക്ക് (ജിദ്ദ), മുനീര്‍ (ഷാര്‍ജ), സ്വാലിഹ് (ദുബൈ), റഫീഖ് (ഖത്തര്‍), ഫാത്തിമ, സക്കിയ, ജുവൈരിയ, ഹിശാറ, മുഫീദ.

Read more topics: ippamusliyar, passed away,
English summary
samstha mushaavara member ippamusliyar passed away
topbanner

More News from this section

Subscribe by Email