topbanner
Sunday March 26th, 2017 - 1:10:am
topbanner

റോക്ക് ആന്‍ഡ് റോള്‍ ഇതിഹാസം ചക്ക് ബെറി അന്തരിച്ചു

Jikku Joseph
റോക്ക് ആന്‍ഡ് റോള്‍ ഇതിഹാസം ചക്ക് ബെറി അന്തരിച്ചു

വാഷിങ്ടന്‍: റോക്ക് ആന്‍ഡ് റോള്‍ ഇതിഹാസം ചക്ക് ബെറി (90) അന്തരിച്ചു. മിസൂറി സെന്റ് ചാള്‍സ് കൗണ്ടിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംഗീതത്തിന്റെ വിവിധ തലങ്ങളില്‍കഴിവു തെളിയിച്ച ചാള്‍സ് എഡ്വേര്‍ഡ് ആന്‍ഡേഴ്‌സണ്‍ ബെറി എന്ന ചക്ക് ബെറി, മികച്ച ഗിറ്റാറിസ്റ്റും ഗാനരചയിതാവും ഗായകനുമായിരുന്നു. അമേരിക്കയിലെ മധ്യവര്‍ഗ ആഫ്രോ -അമേരിക്കന്‍ കുടുംബത്തില്‍ ജനിച്ച ചക്ക് 25-ാം വയസ്സിലാണ് സംഗീതലോകത്തെത്തുന്നത്.

റോള്‍ ഓവര്‍ ബിഥോവന്‍, യു നെവര്‍ കാന്‍ ടെല്‍, സ്വീറ്റ് ലിറ്റില്‍ സിക്സ്റ്റീന്‍, ജോണി ബി ഗുഡീ തുടങ്ങിയ ആല്‍ബങ്ങളിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച സംഗീതജ്ഞനായിരുന്നു ചാള്‍സ് എഡ്വേര്‍ഡ് ആന്‍ഡേഴ്‌സണ്‍ ബെറി എന്ന ചക്ക് ബെറി. റോക്ക് ആന്‍ഡ് റോളിന്റെ മറ്റൊരു പേരാണ് ചക്ക് ബെറിയെന്ന് സംഗീതലോകം അദ്ദേഹത്തെ വാഴ്ത്തിയിരുന്നു.

ജോണി ബി ഗുഡ്ഡി എക്കാലത്തേയും മികച്ച ഏഴാമത്തെ ഗാനമായി റോളിങ് സ്റ്റോണ്‍ മാസിക 2010 ല്‍ തിരഞ്ഞെടുത്തിരുന്നു. സദാചാരവിരുദ്ധ ചെയ്തിയുടെ പേരില്‍ 1959 ല്‍ ഒന്നര വര്‍ഷം ജയില്‍ അനുഭവിച്ചു. 1970 ല്‍ നികുതി വെട്ടിച്ചതിന് വീണ്ടും ജയില്‍ശിക്ഷ അനുഭവിച്ചു.

1984 ലില്‍ സമഗ്രസംഭാവനയ്ക്ക് ഗ്രാമി അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 90-ാം പിറന്നാള്‍ ആഘോഷിച്ച വേളയില്‍ 38 വര്‍ഷം മുമ്പാണ് റെക്കോഡ് ചെയ്ത തന്റെ ആദ്യ സ്റ്റുഡിയോ ആല്‍ബം പുറത്തിറക്കുമെന്ന് ചക്ക് ബെറി പ്രഖ്യാപിച്ചിരുന്നു.

1977ല്‍ ഭൂമിയുടെ സംഗീതമെന്ന നിലയില്‍ ബഹിരാകാശത്തെത്തിച്ച ഫോണോഗ്രാഫ് റെക്കോര്‍ഡില്‍ ചക്കിന്റെ ഗാനങ്ങളും ഉള്‍പ്പെട്ടിരുന്നു. 2004ല്‍, എക്കാലത്തേയും മികച്ച നൂറ് സംഗീതജ്ഞരെ തിരഞ്ഞെടുത്തതില്‍ അഞ്ചാമതായിരുന്നു ചക്ക്. റോക്ക് സംഗീതത്തിലേക്ക് തിരിയുന്നതിന് മുമ്ബ് ആശാരിയായും, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായും, ബാര്‍ബറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഒട്ടേറെ ക്ലാസിക് ഗാനങ്ങളുണ്ടെങ്കിലും 1972 ലെ മൈ ഡിങ് എ ലിങ് എന്ന പാട്ടാണ് ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്ന്.

English summary
rock and roll legend chuck berry passaway
topbanner topbanner

More News from this section

Subscribe by Email