topbanner
Monday February 19th, 2018 - 4:53:pm
topbanner
Breaking News

പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

Jikku Joseph
പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വെള്ളിയാഴ്ച രാത്രി ഏഴോടെ തൃശൂരില്‍വച്ച് ഹൃദയാഘാതം ഉണ്ടായ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് വീട്ടുവളപ്പില്‍.

റോമന്‍സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്നിവയാണ് ബിജോയ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ഹൃദയാഘാതമാണ് മരണകാരണം. ചിത്രീകരണം നടക്കുന്ന വികടകുമാരനാണ് ഏറ്റവും അവസാനമായി നിര്‍മിച്ച ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജന്‍ ബോള്‍ഗാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവലാണ്.

നെല്ലിക്കത്തറ ചന്ദ്രന്റെ മകനാണ്. ഭാര്യ: പുഷ്യ. മക്കള്‍: നവനീത് ചന്ദ്രന്‍, നവരംഗ് ചന്ദ്രന്‍. സഹോദരങ്ങള്‍: ബൈജു ചന്ദ്രന്‍, ബിനില്‍ ചന്ദ്രന്‍.

English summary
producer bijoy chandran passed away
topbanner

More News from this section

Subscribe by Email