Tuesday November 20th, 2018 - 1:30:pm
topbanner

പയ്യന്നൂരില്‍ ഉത്സവത്തിനിടെ അപകടത്തില്‍ ഒരാള്‍ മരിച്ചു

NewsDesk
പയ്യന്നൂരില്‍ ഉത്സവത്തിനിടെ അപകടത്തില്‍  ഒരാള്‍ മരിച്ചു

പയ്യന്നൂര്‍: കുറുഞ്ഞി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. ജനറേറ്ററില്‍ നിന്ന് ഷോക്കേറ്റ് സൗണ്ട് സിസ്റ്റം ഓപ്പറേറ്റര്‍ കണ്ടോം സ്വദേശി ടി. ശശിധരന്‍(56) ആണ് മരിച്ചത്.

അപകടം സംഭവിച്ച ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞമ്പുവിന്റെയും നാരായണിയുടെയും മകനാണ് ശശിധരന്‍. ഭാര്യ: പദ്മിനി. മക്കള്‍: ഷീന, സജിന, സ്വപ്‌ന. മരുമക്കള്‍: ബിജു, പ്രമോദ്, ഷാജു.

അപകടം കാരണം ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ട് മാറ്റിവച്ചതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു

English summary
payyannur kurunhi temple accident death T sasidaran sound operator
topbanner

More News from this section

Subscribe by Email