Sunday December 16th, 2018 - 12:35:pm
topbanner

പരിയാരം ഡൻറൽ കോളജ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

NewsDesk
പരിയാരം ഡൻറൽ കോളജ്  വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം: ഡൻറൽ കോളജ് വിദ്യാർഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ മധുശാന്ത ദന്പതികളുടെ മകളും പരിയാരം മെഡിക്കൽ കോളജിലെ മൂന്നാംവർഷ ബിഡിഎസ് വിദ്യാർഥിയുമായ അമിതയെ(21)യാണു ഇന്നലെ രാവിലെ 10 ന് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

അമിതയുടെ പിതാവ് ഗൾഫിലാണ്.മാതാവ് ശാന്ത കുളിക്കാൻ പോയ സമയത്താണു സംഭവം. കുളികഴിഞ്ഞെത്തിയ ശാന്ത മകളെ വിളിക്കാൻ കിടപ്പുമുറിയിലെത്തിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.

നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ ഷാൾ അറുത്തുമാറ്റി ഉടൻ തന്നെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂത്ത സഹോദരി അമൃത നീലേശ്വരം വിവേകാനന്ദ മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റാണ്.

English summary
pariyaram dental college student suicide
topbanner

More News from this section

Subscribe by Email