Tuesday September 25th, 2018 - 1:11:pm
topbanner

മൃണാളിനി സാരാഭായ് അന്തരിച്ചു

NewsDesk
മൃണാളിനി സാരാഭായ് അന്തരിച്ചു

അഹമ്മദാബാദ്: വിഖ്യാത നര്‍ത്തകയും ഇന്ത്യന്‍ ശൂന്യാകാശ ഗവേഷണ രംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെ ഭാര്യയുമായ മൃണാളിനി സാരാഭായ് (97) അന്തരിച്ചു.

ഏറെ നാളായി അസുഖത്തെത്തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. അഹമ്മദാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1992ല്‍ പത്മഭൂഷണും 1965ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

ഭാരതത്തിലെ ശാസ്ത്രീയ നൃത്തങ്ങളെ ലോകത്തിനു മുന്നില്‍ എത്തിച്ച് അവയുടെ മഹത്ത്വത്തെ വെളിപ്പെടുത്തിയ പ്രതിഭയാണ് മൃണാളിനി. ലോക പ്രശസ്തി നേടിയ ദര്‍പ്പണ എന്ന കലാകേന്ദ്രം ഇവരുടെ പ്രവര്‍ത്തനത്തിന്റെ നിത്യസ്മാരകമാണ്.

പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും സാമൂഹ്യപ്രവര്‍ത്തകയും മുന്‍ എംപിയുമായ അമ്മു സ്വാമിനാഥന്റെയും മകളായി 1918ല്‍ ജനിച്ചു. നര്‍ത്തകിയും നടിയുമായ മല്ലിക സാരാഭായ് മകളാണ്. മല്ലികയാണ് മരണ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്. പ്രമുഖ സ്വാതന്ത്ര്യ സമരനായികയും ഐഎന്‍എയുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.

Read more topics: mrinalini Sarabhai
English summary
Danseuse and Padma Bhushan awardee Mrinalini Sarabhai passes away
topbanner

More News from this section

Subscribe by Email