Wednesday September 26th, 2018 - 9:03:pm
topbanner

ഭര്‍ത്താവുമായുള്ള വീഡിയോ ചാറ്റിനിടെ ഭാര്യ ആത്മഹത്യ ചെയ്തു

Anju N C
ഭര്‍ത്താവുമായുള്ള വീഡിയോ ചാറ്റിനിടെ ഭാര്യ ആത്മഹത്യ ചെയ്തു

ധാക്ക: സ്‌കൈപ്പിലൂടെ ഭര്‍ത്താവുമായുള്ള വീഡിയോ കോള്‍ നടത്തിക്കൊണ്ടിരിക്കേ ഭാര്യ ആത്മഹത്യ ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മോഡലിങ് രംഗത്ത് സജീവമായ റിസില ബിന്തെയാണ്(22)മരിച്ചത്.

ഭര്‍ത്താവ് ഇറുമുല്‍ ഹസ്സനുമായുള്ള തര്‍ക്കമാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് പറയുന്നു. റിസിലയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ റിസില താമസിച്ചിരുന്ന ധാക്കയിലെ ഫ്‌ലാറ്റിന്റെ വാതില്‍ വെട്ടിപ്പൊളിച്ചാണ് അകത്തേക്ക് പ്രവേശിച്ചത്. അബോധാവസ്ഥയിലായ റിസിലയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. റിസിലക്ക് മൂന്നു വയസായ ഒരു മകളുണ്ട്. എന്നാല്‍ മരണസമയത്ത് മകള്‍ ഒപ്പമുണ്ടായിരുന്നില്ല.

ചിറ്റഗോങ് സ്വദേശിയായ റിസില 2012ല്‍ ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മോഡലിങ് രംഗത്തേക്ക് ചുവടുവെച്ചത്.

Read more topics: model, kill, video call, husband,
English summary
model kills herself while video call with husband
topbanner

More News from this section

Subscribe by Email