കണ്ണൂര്‍: മട്ടന്നൂര്‍ ചാവശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കോട്ടപ്പുറം രാജീവന് (45), ഭാര്യ ലേഖ (32), മകന് അമല്‍ (10) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്കിയ ശേഷം രാജീവന് തൂങ്ങി മരിക്കുകയായിരുന്നു.