topbanner
Sunday December 17th, 2017 - 7:57:am
topbanner
topbanner

മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിനി കുവൈത്തില്‍ നിര്യാതയായി

NewsDesk
മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിനി കുവൈത്തില്‍ നിര്യാതയായി

കുവൈത്ത് സിറ്റി: മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിനി കുവൈത്തില്‍ നിര്യാതയായി. പനിമൂലം ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിയ എല്‍സ മാത്യുവാണ് (12) മരിച്ചത്.

പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ യുണൈറ്റഡ് ബിവറേജസ് കമ്പനി ഉദ്യോഗസ്ഥന്‍ അയന്തിയില്‍ ജോണ്‍ മാത്യുവിന്റെയും (ബിജു) റിനി ജോണിന്റെയും മകള്‍ളാണ് റിയ.

അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. സഹോദരങ്ങള്‍: ജേറിന്‍ ജോണ്‍ മാത്യു (എന്‍ജിനീയറിങ് വിദ്യാര്‍ഥി, ബംഗളൂരു), ജെബിന്‍ ജോര്‍ജ് മാത്യു (അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ 10ാം ക്‌ളാസ് വിദ്യാര്‍ഥി). ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സബാഹ് ആശുപത്രി മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.

Read more topics: Malayali ,school, Kuwait
English summary
malayali school girl died in Kuwait