Friday November 16th, 2018 - 5:15:am
topbanner

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് സജി ഓലിക്കര നിര്യാതനായി

NewsDesk
കോട്ടയം  ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ്  സജി ഓലിക്കര നിര്യാതനായി

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സമിതി അംഗവുമായ സജി ഓലിക്കര (57) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. ഇന്നലെ കോഴിക്കോട് നിന്നും കോട്ടയത്തേക്ക് മടങ്ങിവരും വഴി ചാലക്കുടിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിപിഐയിലൂടെ പൊതു ജീവിതം ആരംഭിച്ച സജി സിപിഐ ചമ്പക്കര ബ്രാഞ്ച് സെക്രട്ടറി ,കറുകച്ചാല്‍ ലോക്കല്‍ കമ്മിറ്റി അംഗം ,മണ്ഡലം കമ്മിറ്റി അംഗം ,ക്ഷിരസംഘം പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. 2006 ല്‍ സിപിഐയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് (എം)ല്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയായിരുരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചികില്‍സാ പിഴവിനെ തുടര്‍ന്ന് കാലില്‍ പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു കാല്‍ മുറിച്ച് നീക്കുകയും ചെയ്തിരുന്നു.

ചികില്‍സാ പിഴവ് ചൂണ്ടി കാട്ടി കോടതിയെ സമീപിച്ച സജി ആശുപത്രിക്കെതിരെ അനുകൂലമായ വിധി നേടി നഷ്ടപരിഹാരം വാങ്ങുകയും ചെയ്തിരുന്നു. പ്രമുഖ പ്രാസംഗികന്‍ കൂടിയായ സജി പിന്നീട് തെരഞ്ഞെടുപ്പുകളില്‍ നിന്ന് മാറി പാര്‍ട്ടി ഉത്തരവാദിത്വങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു നിലവില്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമിതി അംഗമായിരുന്നു.

ചമ്പക്കര ഓലിക്കര വീട്ടില്‍ പരേതരായ കെ ജെ പോത്തന്‍ പെണ്ണമ്മ ദമ്പതികളുടെ മൂന്നു മക്കളില്‍ മുത്തയാളാണ് സജി.ഭാര്യ: റാണി. മക്കള്‍: വര്‍ഷ ,മേഘ. സഹോദരങ്ങള്‍: ശാന്തി ,സജിനി.

English summary
kottayam jilla panchyath first president saji olikkara passed away
topbanner

More News from this section

Subscribe by Email