topbanner
Thursday August 17th, 2017 - 9:07:pm
topbanner

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

rajani v
വാഹനാപകടത്തില്‍ യുവാവ് മരിച്ചു

വാഴൂര്‍: ദേശീയപാത 183-ല്‍ കൊടുങ്ങൂരിനു സമീപം ഇളപ്പുങ്കലില്‍ സ്വകാര്യ ബസിനടിയില്‍ പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.ആനിക്കാട് ഉദിക്കുഴ തൈപ്പറമ്പില്‍ കുഞ്ഞൂഞ്ഞിന്റെ മകന്‍ രാജീവ് (36) ആണു മരിച്ചത്.ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. മുണ്ടക്കയത്തു നിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന ബസിന് അടിയില്‍പ്പെട്ടാണ് എതിരേ വന്ന സ്‌കൂട്ടര്‍ യാത്രികന്‍ അപകടത്തില്‍പ്പെട്ടത്.

ബസ് തലയിലൂടെ കയറിയിറങ്ങിയ യുവാവ് സംഭവസ്ഥലത്തു തന്നെ തത്ക്ഷണം മരിച്ചു. നാട്ടുകാരും പള്ളിക്കത്തോട് പോലീസും ചേര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

ഭാര്യ: മഞ്ജു പള്ളിക്കത്തോട് കൂരോത്തുപടവില്‍ കുടുംബാഗം. അമ്മ: തങ്കമ്മ. സഹോദരങ്ങള്‍: രാജേഷ് (ആനിക്കാട് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന്‍), രജനി. പള്ളിക്കത്തോട് എസ്ഐ വി.സി. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു

 

Read more topics: kottayam, accident, death
English summary
kottayam accident death