Thursday November 15th, 2018 - 3:24:am
topbanner

അബുദാബി; യന്ത്രത്തില്‍ കൈ കുടുങ്ങി മലയാളി മരിച്ചു

NewsDesk
അബുദാബി; യന്ത്രത്തില്‍ കൈ കുടുങ്ങി മലയാളി മരിച്ചു

അബുദാബി: ജോലി ചെയ്യുന്നതിനിടെ അബദ്ധത്തില്‍ യന്ത്രത്തില്‍ കൈകുടുങ്ങിയ മലയാളി മലയാളി മരിച്ചു. കാസര്‍കോട് അണങ്കൂര്‍ തുരുത്തി സ്വദേശി ടി.കെ. അഹമ്മദാണ് (60) മരിച്ചത്.

അബുദാബി മിനയിലെ ഗോതമ്പ് ഫാക്ടറിയില്‍ കഴിഞ്ഞ 25 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു അഹമ്മദ്. ഗോതമ്പ് പൊടിക്കുന്ന യന്ത്രം പ്രവര്‍ത്തനരഹിതമാക്കിയശേഷം വൃത്തിയാക്കുന്നതിനിടെ മറ്റ് ജീവനക്കാര്‍ അബദ്ധത്തില്‍ ഓണാക്കിയതാണ് അപകടകാരണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

പരേതരായ കുഞ്ഞഹമ്മദ് ഹാജിബീഫാത്തിമ്മ ദമ്പതികളുടെ മകനാണ്. സുബൈദയാണ് ഭാര്യ. മക്കള്‍: സഹീറ (ദുബൈ), സഹീഖ, സഫ്വാന, സാനിബ. മരുമകന്‍: ആബിദ് മുക്കുന്നോത്ത് (ദുബൈ). സഹോദരങ്ങള്‍: ടി.കെ. അലവി മേല്‍പ്പറമ്പ്, കാസിം ചെരുമ്പ കുണിയ, അബൂബക്കര്‍ എരിയാല്‍, അലീമ ബെദിര, പരേതനായ മുഹമ്മദ്കുഞ്ഞി. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ താരാധിപത്യത്തിന് പ്രസക്തിയില്ലെന്ന് സിബി മലയില്‍

ജഗദീഷിന്റെ പ്രസംഗം അരോചകമാണെന്ന് ഷാഹിദ കമാല്‍

Read more topics: Keralite, death, Abu Dhabi
English summary
Keralite worker dies in in Abu Dhabi
topbanner

More News from this section

Subscribe by Email