Tuesday September 25th, 2018 - 1:12:am
topbanner

തളിപ്പറമ്പ്: കുളിക്കുന്നതിനിടയില്‍ കടമ്പേരി ക്ഷേത്രച്ചിറയില്‍ യുവാവ് മുങ്ങി മരിച്ചു

NewsDesk
തളിപ്പറമ്പ്: കുളിക്കുന്നതിനിടയില്‍ കടമ്പേരി ക്ഷേത്രച്ചിറയില്‍ യുവാവ് മുങ്ങി മരിച്ചു

തളിപ്പറമ്പ് : കുളിക്കുന്നതിനിടയില്‍ കടമ്പേരി ക്ഷേത്രച്ചിറയില്‍ യുവാവ് മുങ്ങി മരിച്ചു. പഴയങ്ങാടി നെരുവമ്പ്രം സ്വദേശി ശശിധരന്‍(45)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. ധര്‍മ്മശാല കല്ല് ചെത്ത് തൊഴിലാളി സഹകരണ സംഘം തൊഴിലാളിയായ ശശിധരന്‍ ഇന്ന് അവധിയായതിനാല്‍ കടമ്പേരി ക്ഷേത്രച്ചിറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു.

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന ശശിധരനെ സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി മരണപ്പെടുകയായിരുന്നു.

തളിപ്പറമ്പ് അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാളെ രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം എരിപുരം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ശോഭനയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അഞ്ജന, അര്‍ജ്ജുന്‍ എന്നിവര്‍ മക്കളാണ്.

Read more topics: kannur, kadamberi, chira,
English summary
kannur kadamberi chirayil mungi marichu
topbanner

More News from this section

Subscribe by Email