Monday November 19th, 2018 - 3:06:am
topbanner

ഫോട്ടോഷൂട്ടിനിടെ വെള്ളച്ചാട്ടത്തില്‍ നിന്നും വീണ് ചലച്ചിത്ര സംവിധായകന്‍ മരിച്ചു

Jikku Joseph
ഫോട്ടോഷൂട്ടിനിടെ വെള്ളച്ചാട്ടത്തില്‍ നിന്നും വീണ് ചലച്ചിത്ര സംവിധായകന്‍ മരിച്ചു

ഫോട്ടോഷൂട്ടിനിടെ വെള്ളച്ചാട്ടത്തില്‍ നിന്നും വീണ് ചലച്ചിത്ര സംവിധായകന്‍ മരിച്ചു. കന്നഡ ചലച്ചിത്ര സംവിധായകന്‍ സന്തോഷ് ഷെട്ടി കടീല്‍ വെള്ളച്ചാട്ടത്തില്‍ നിന്നും കാല്‍വഴുതിവീണ് മരിച്ചത്.

ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തില്‍ വീണായിരുന്നു അപകടം. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ചിത്രീകരണത്തിനിടെ ഫോട്ടോഷൂട്ടിനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം വെള്ളച്ചാട്ടത്തിന്റെ മുകളിലേക്ക് പോയപ്പോഴായിരുന്നു അപകടം.

നാല് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഫോട്ടോ എടുക്കുന്നതിന് അദ്ദേഹം നീങ്ങിയത്. കാല്‍ വഴുതിയാണ് താഴേക്ക് വീണതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മംഗളൂരുവില്‍ ദിവസങ്ങളായി കനത്ത മഴ പെയ്യുകയാണ്.

ഇവിടെ കനത്ത ഒഴുക്കാണുള്ളത്. അപകടമാണെന്ന പ്രദേശവാസികളുടെ നിര്‍ദ്ദേശം അവഗണിച്ചാണ് ചിത്രീകരണത്തിന് ഇവര്‍ പോയതെന്ന് പോലീസ് പറഞ്ഞു. കനസ് കണ്ണ് എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പ്രശസ്തനാകുന്നത്.

ഡ്രോണ്‍ ഷൂട്ടിനിടിയിലാണ് കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണത്. ഉടന്‍തന്ന കൂടെയുണ്ടായിരുന്ന അസോസിയേറ്റ് സംഘം പൊലീസിനേയും ഫയര്‍ ഫോഴ്സ് സംഘത്തേയും വിവരം അറിയിക്കുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

English summary
kannada directer santhosh shetty death
topbanner

More News from this section

Subscribe by Email