Tuesday February 19th, 2019 - 4:58:pm
topbanner

പുന്നപ്ര വയലാർ സമര സേനാനി കളപ്പുരയ്ക്കൽ സി.കെ.കരുണാകരൻ നിര്യാതനായി

NewsDesk
പുന്നപ്ര വയലാർ സമര സേനാനി കളപ്പുരയ്ക്കൽ സി.കെ.കരുണാകരൻ നിര്യാതനായി

മുഹമ്മ :പുന്നപ്ര വയലാർ സമര സേനാനിയും സി പി ഐ എം ട്രേഡ് യൂണിയൻ നേതാവുമായിരുന്ന മുഹമ്മ കളപ്പുരയ്ക്കൽ സി.കെ.കരുണാകരൻ (97) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആലപ്പുഴ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്ന സി കെ വ്യാഴാഴ്ച വൈകിട്ട് 8.15 ഓടെയാണ് നിര്യാതനായത്. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 5ന് വീട്ടുവളപ്പിൽ.

1945-ൽ കമ്പ്യൂണിസ്റ്റ് പാർട്ടി അംഗമായി.1954ല്‍ മുഹമ്മ പഞ്ചായത്തിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച സികെ വൈസ് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടു. സിപിഐഎം ആലപ്പുഴ ജില്ലാകമ്മിറ്റി അംഗം, അരൂര്‍ ഏരിയ സെക്രട്ടറി, ചേര്‍ത്തല ഏരിയ കമ്മിറ്റി അംഗം, ചേര്‍ത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, 1966 മുതല്‍ മുഹമ്മ കയര്‍ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റായും പിന്നീട് ട്രഷററായും പ്രവര്‍ത്തിച്ചു.

പരേതയായ രാജമ്മയാണ് ഭാര്യ. മക്കള്‍: ലതികമ്മ, ഗവേഷ്, കെ കെ നഹാര്‍ (അധ്യാപകന്‍ ആര്യാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മരുമക്കള്‍:രാധാകൃഷ്ണന്‍(റിട്ട:ഡ്രൈവര്‍ കെ എസ് ആര്‍ ടി സി),ദീപ,വിധു(അധ്യാപിക മണ്ണഞ്ചേരി ഗവ:ഹൈസ്‌കൂള്‍).

Viral News

English summary
alappuzha kalappurakkal ck karunakaran passes away
topbanner

More News from this section

Subscribe by Email