Wednesday November 21st, 2018 - 4:27:pm
topbanner

കോളേജ് ഹോസ്റ്റലിലെ ടെറസില്‍ നിന്നും വീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

NewsDesk
കോളേജ് ഹോസ്റ്റലിലെ ടെറസില്‍ നിന്നും വീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ബംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലിലെ ടെറസില്‍ നിന്ന് താഴെവീണ് മരിച്ചു. ബംഗളൂരു ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിനിയായ ജിത(21)ആണ് മരിച്ചത്. മൂവാറ്റുപുഴ റാക്കാട് മുട്ടത്ത് സജീവന്റെയും ഗീതയുടെയും മകളാണ് ജിത.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. പഠിക്കാനായിട്ടാണ് ജിത ടെറസിന്റെ മുകളില്‍ കയറിയത്. ഇതിനിടെ ഫോണ്‍ വന്നപ്പോള്‍ അത് അറ്റന്റ് ചെയ്ത് സംസാരിക്കുന്നതിനിടെ ജിത താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read more topics: accident death, collage hostel
English summary
bangalore acharya institute student jitha accident death in collage hostel
topbanner

More News from this section

Subscribe by Email