topbanner
Friday August 18th, 2017 - 4:48:am
topbanner

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അന്തരിച്ചു

Jikku Joseph
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ഏറെനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.

1973 ല്‍ കൊല്‍ക്കത്ത ജില്ലാ കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അല്‍തമാസ് കബീര്‍ 1990 കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി.

2005 മാര്‍ച്ചില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഇദ്ദേഹം അതേ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീം കോടതി ജഡ്ജായി. 2012 സെപ്റ്റംബര്‍ 29 നാണ് ഇദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നത്. സുപ്രീംകോടതിയുടെ 39 ആം ചീഫ് ജസ്റ്റിസാണ് അല്‍ത്തമാസ് കബീര്‍. 2013 ജൂലൈ എട്ടിന് വിരമിച്ചു.

English summary
former chief justice of india altamas kabir passed away