Wednesday November 14th, 2018 - 5:14:pm
topbanner

സിനിമ നിര്‍മ്മാതാവ് എം ഒ ജോസഫ് അന്തരിച്ചു

NewsDesk
സിനിമ നിര്‍മ്മാതാവ് എം ഒ ജോസഫ് അന്തരിച്ചു

ചെന്നൈ: സിനിമ നിര്‍മ്മാതാവ് എം ഒ ജോസഫ് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ചെന്നൈയിലാണ് അന്ത്യം സംഭവിച്ചത്. 37 വര്‍ഷം മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന മഞ്ഞിലാസ് ഫിലിം ഉടമയായിരുന്നു അദ്ദേഹം.

മലയാള സിനിമയുടെ മുഖമുദ്രയായിരുന്നു മഞ്ഞിലാസ് ഫിലിംസ് ഒരു സമയത്ത്. 1985ലാണ് മഞ്ഞിലാസ് ഫിലിംസ് അവസാന ചിത്രം നിര്‍മ്മിച്ചത്. 1967ല്‍ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നവയുഗ പിക്‌ചേഴ്‌സ് എന്ന കമ്പനി സ്ഥാപിച്ചാണ് എംഒ ജോസഫ് ചലച്ചിത്ര നിര്‍മ്മാണ രംഗത്തിറങ്ങിയത്.

പ്രേം നസീര്‍ നായകനായ നാടന്‍ പെണ്ണാണ് ആദ്യ ചിത്രം. 1968 നവയുഗയുടെ ബാനറില്‍ തോക്കുകള്‍ കഥപറയുന്നു എന്ന ചിത്രവും നിര്‍മ്മിച്ചു. പിന്നീടാണ് മഞ്ഞിലാസ് എന്ന സ്വന്തം സ്ഥാപനം ആരംഭിച്ചത്. യക്ഷിയാണ് മഞ്ഞിലാസിന്റെ ആദ്യ സിനിമ.

Read more topics: film producer, MA joseph, death
English summary
film producer MA joseph death
topbanner

More News from this section

Subscribe by Email