topbanner
Thursday August 17th, 2017 - 9:07:pm
topbanner

ഫാദര്‍ ഗബ്രിയേല്‍ ചിറമ്മേല്‍ അന്തരിച്ചു

rajani v
ഫാദര്‍ ഗബ്രിയേല്‍ ചിറമ്മേല്‍ അന്തരിച്ചു

തൃശൂര്‍: അമല കാന്‍സര്‍ ആശുപത്രി സ്ഥാപകനും ക്രൈസ്റ്റ് കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമായ ഫാ: ഗബ്രിയേല്‍ ചിറമ്മേല്‍ സി.എം.ഐ (103) അന്തരിച്ചു. വ്യാഴായ്ച വൈകിട്ട് ആറരയോടെ അമലയിലെ അമല ഭവനിലായിരുന്നു അന്ത്യം. 2007ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ഗബ്രിയേലച്ചനെ ആദരിച്ചു. തൃശൂര്‍ മണലൂര്‍ ചിറമ്മേല്‍ പെരിങ്ങോട്ടുകരക്കാരന്‍ പാവു-കുഞ്ഞില ദമ്പതികളുടെ മകനായി 1914 ഡിസംബര്‍ 11ന് ജനനം.

നാലാം വയസില്‍ അമ്മ മരിച്ചു. മണലൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. ഒമ്പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ സി.എം.ഐ സഭയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. 1942 മേയ് 30ന് വൈദിക പട്ടം സ്വീകരിച്ചു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് രണ്ടാം റാങ്കോടെ ശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദവും മാസ്റ്റേഴ്സ് ബിരുദവും നേടി ബിരുദാനന്തര ബിരുദമുള്ള ആദ്യ സി.എം.ഐ സഭാംഗമായി. 1949ല്‍ തേവര എസ്.എച്ച് കോളേജില്‍ ബയോളജി വകുപ്പ് മേധാവിയായി.

ക്രൈസ്റ്റ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായ അദ്ദേഹം 1956 മുതല്‍ 1975 വരെ ഈ പദവിയില്‍ തുടര്‍ന്നു. ഇവിടെനിന്ന് വിരമിച്ചശേഷം ദേവമാതാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി പ്രവര്‍ത്തിച്ചു. 1978 അമല ആസ്പത്രി ആരംഭിച്ചത്.ശവസംസ്‌കാരം ശനിയാഴ്ച രണ്ടുമണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമദേവാലയത്തില്‍ നടക്കും.

 

 

 

 

Read more topics: father, gabrial, chiramel, death
English summary
father gabrial chiramel death