കണ്ണൂര്‍: സംവിധായകന് യു.സി റോഷന് (55) അന്തരിച്ചു. മലയാള സിനിമയില്‍ ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും മംഗല്യപ്പല്ലക്ക്, തമ്പുരാന്, മാമി, പ്രേമാഗ്നി ഉള്‍പ്പെടെ ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഭീഷ്മാചാര്യ, വാത്സല്യം തുടങ്ങിയ ചിത്രങ്ങളില്‍ കൊച്ചിന് ഹനീഫയുടെ സഹസംവിധായകനായിരുന്നു. തമിഴിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ റോഷന് കരള്‍ രോഗത്തെ തുടര്‍ന്ന് മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് കണ്ണൂര്‍ പയ്യാമ്പലത്ത്.