Sunday September 23rd, 2018 - 12:47:am
topbanner

അവധി കഴിഞ്ഞ് വിദേശത്തേക്ക് പോകാനിരുന്ന ദിവസം യുവ എഞ്ചിനീയര്‍ വാഹനാപകടത്തില്‍ മരിച്ചു

suvitha
അവധി കഴിഞ്ഞ് വിദേശത്തേക്ക് പോകാനിരുന്ന ദിവസം യുവ എഞ്ചിനീയര്‍ വാഹനാപകടത്തില്‍ മരിച്ചു

കുറിച്ചി: സുഹൃത്തിന്റെ പിതാവിന്റെ മരണത്തെതുടര്‍ന്ന് മൂന്നുദിവസത്തെ അവധികഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാനിരുന്ന ദിവസം യുവ എന്‍ജീനിയര്‍ വാഹനാപകടത്തില്‍ മരിച്ചു. കുറിച്ചി സചിവോത്തമപുരം കണ്ടത്തില്‍ കളിയിക്കല്‍ കെ.ടി.തോമസിന്റെ മകന്‍ ടിബി ഏലിയാണ് തോമസാണ് (റ്റ്വിങ്കിള്‍-33) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും മസ്‌കറ്റിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അത്യാഹിതം.

ഞായറാഴ്ച പുലര്‍ച്ചെ ഇത്തിത്താനം ചാലച്ചിറ ഹമീദ്കുളത്തിന് സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ നിയന്ത്രണംവിട്ട് കലുങ്കില്‍ തട്ടി മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുഹൃത്ത് കുറിച്ചി സ്വദേശി ലിന്‍േറാ ജോസിനെ (29) തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെയായതിനാല്‍ സംഭവസ്ഥലത്ത് ആളുകള്‍ ഇല്ലായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് ഇടയാക്കി. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാര്‍ക്ക് റോഡില്‍നിന്നും താഴേക്ക് വീണ ടിബിയെ പൊക്കിയെടുക്കാന്‍ കഴിഞ്ഞില്ല. ചങ്ങനാശ്ശേരിയില്‍നിന്ന് അഗ്‌നിശമനസേനയെത്തി ഇരുവരെയും ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്‌കറ്റില്‍ ജോലിനോക്കുന്ന ടിബിയുടെ സുഹൃത്തിന്റെ പിതാവിന്റെ മരണത്തെതുടര്‍ന്നാണ് മൂന്നുദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്.

സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് ഞായറാഴ്ച വിദേശത്തേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ സുഹുത്തിന്റെ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിവരമറിഞ്ഞത്. പോകുന്നതിന് മുമ്പ് കുട്ടിയെ കാണാന്‍ ടിബിയുടെ അനുജന്റെ ബൈക്കില്‍ സൃഹുത്തിനൊപ്പം സഞ്ചരിക്കവെ കാടുമൂടിയ കലുങ്കില്‍തട്ടി താഴേക്ക് മറിയുകയായിരുന്നു. സമീപത്തെ ചായക്കടക്കാരന്‍ റോഡില്‍ ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് അപകടവിവരമറിഞ്ഞത്.

ഇതേസ്ഥലത്ത് സമാനരീതിയില്‍ ഏതാനും നാള്‍മുമ്പ് നടന്ന അപകടത്തില്‍ യുവാവ് മരിച്ചിരുന്നു. ഭാര്യ: നിബി (മസ്‌കറ്റ്). മകള്‍: നിബിയമോള്‍ (ഒന്നരവയസ്സ്). മാതാവ്: ലിസി തോമസ് (ലാബ് ടെക്നീഷന്‍, ഇറ്റലി), സഹോദരന്‍: രാജുവല്‍ ജേക്കബ് തോമസ്.

മൃതദേഹം പുഷ്പഗിരിയില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം തുരുത്തി സെന്റ്ജൂഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ചൊവ്വാഴ്ച്ച മൂന്നിന് കുറിച്ചി തകിടിപള്ളിയില്‍.

 

 

 

 

Read more topics: kurichi, engineer, accident
English summary
A young Engineer died in a road accident after leaving his vacation
topbanner

More News from this section

Subscribe by Email