Thursday December 13th, 2018 - 4:32:pm
topbanner

സി പി എം നേതാവും വിസ്മയ പാർക്ക് ചെയർമാനുമായ പി.വാസുദേവൻ അന്തരിച്ചു

NewsDesk
സി പി എം നേതാവും വിസ്മയ പാർക്ക് ചെയർമാനുമായ പി.വാസുദേവൻ അന്തരിച്ചു

തളിപ്പറമ്പ്: സി.പിഐ എം മുൻ ജില്ലാ കമ്മിറ്റിയംഗവും വിസ്മയ പാർക്ക് ചെയർമാനുമായ പി.വാസുദേവൻ (76) അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെ പത്തോടെ പറശ്ശിനിക്കടവിലെ വീട്ടിൽ കുഴഞ്ഞുവീണ വാസുദേവനെ തളിപ്പറമ്പ് സഹകരണാശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുറ്റ്യാട്ടൂരുരിലെ പരേതരായ പൂവനത്തിൽ കുഞ്ഞിക്കണ്ണന്റെയും ജാനകിയുടെയും മകനായി 1942ൽ ജനിച്ചു. കുറ്റ്യാട്ടൂർ സ്കൂളിൽ പ്രാഥമിക പഠനം. തുടർന്ന് അമ്മാവനായ പി. എം. അനന്തൻ മടയൻ പറശ്ശിനിക്കടവിലേക്ക് കൂട്ടികൊണ്ടുവന്നു.

പറശ്ശിനിക്കടവ് യു.പി. സ്കൂൾ, പറശ്ശിനിക്കടവ് ഹൈസകൾ എന്നിവിടങ്ങളിൽ പഠിച്ചു. 1960 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. പാർട്ടി പിളർന്നപ്പോൾ ഏരിയയിൽ സി.പിഐ എം നെ നിർണ്ണായക ശക്തിയാക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചു. സി പി ഐ എം അവിഭക്ത ആന്തൂർ ലോക്കൽ സെക്രട്ടറി, ദീർഘകാലം ആന്തൂർ പഞ്ചായത്ത് പ്രസിഡന്റ്, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാൻ, നിരവധി സഹകരണസംഘങ്ങളുടെ അധ്യക്ഷൻ എന്നി നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: പി എം രമ. മക്കൾ: നിർമ്മൽ , പരേതയായ സീമ . മരുമക്കൾ: രഷി ജ (കൊറ്റാളി), സുജിൽ (റിട്ട: ഐ ഒ ബി ഓഫീസർ, ചാലാട് ) . സഹോദരങ്ങൾ: കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. മുകുന്ദൻ, രാജൻ, യശോദ , ശാരദ , തങ്കം , കമലാക്ഷി.

ഭൗതിക ശരീരം വൈകു. 5 വരെ സി പി എം തളിപ്പറമ്പ ഓപ്പീസിൽ പൊതുദർശനത്തിന് വെക്കും, 6 മുതൽ പറശിനി എ.കെ.ജി മന്ദിരത്തിൽ, 9 മണിക്ക് സംസ്കാരം

English summary
cpim taliparamba former area secretary p vasudevan passes away
topbanner

More News from this section

Subscribe by Email