topbanner
Thursday August 17th, 2017 - 9:07:pm
topbanner

ട്രാൻസ്‌ഫോമറിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

NewsDesk
ട്രാൻസ്‌ഫോമറിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ചെറുതോണി: ജോലിക്കിടയിൽ ട്രാൻസ്‌ഫോമറിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഭൂമിയാങ്കുളം പുളിക്കക്കുന്നേൽ ബിനോയിയുടെ മകൻ ബിബിനാണ് (16) മരിച്ചത്.

വാഴത്തോപ്പ് സെന്റ് ജോർജ്ജ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ അഞ്ചിന് ചിറ്റപ്പനൊപ്പം പെയിന്റടിക്കുന്നതിനിടെ മരിയാപുരം ടൗണിന് സമീപത്തെ ട്രാൻസ്ഫോമറിൽ നിന്ന് അമ്പദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലികൾ നവീകരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തന്റെ എസ്.എസ്.എൽ.സി ഫലം മൊബൈലിൽ സുഹൃത്തുക്കളോട് തിരക്കുന്നതിനിടയിൽ കൈയിലിരുന്ന പെയിന്റിംഗ് ബ്രഷ് ട്രാൻസ്ഫോമറിലെ സുരക്ഷാ കവചമില്ലാത്ത ഫ്യൂസിൽ കൊണ്ടാണ് ഷോക്കേറ്റത്.

ഉടൻ തന്നെ ജില്ലാ ആശുപതിയിലെത്തിച്ച ശേഷം എറണാകുളം അമൃതാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ വച്ച് ഇന്നലെ പുലർച്ചെ മരിക്കുകയായിരുന്നു. മാതാവ്: സിനി. സഹോദരങ്ങൾ: മെമ്പിൻ, ബിബിറ്റ. സംസ്‌കാരം ഇന്നലെ വൈകിട്ട് നടത്തി. അപകടത്തെ തുടർന്ന് വൈദ്യുതി ബോർഡ് ഇടുക്കി പൊലീസിൽ പരാതി നൽകിയത് വൻ പ്രതിക്ഷേധത്തിന് കാരണമായി. അനധികൃതമായി ട്രാൻസ്‌ഫോമർ വേലിയ്ക്ക് പെയിന്റടിച്ചെന്നാണ് വൈദ്യുതി ബോർഡ് നൽകിയ പരാതിയിൽ പറയുന്നത്.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ കൊണ്ട് സുരക്ഷയും മുൻകരുതലുമില്ലാതെ ജോലി ചെയ്യിപ്പിച്ചതിനുള്ള നിയമ നടപടി ഭയന്നാണ് അധികൃതർ വ്യാജ പരാതി നൽകിയത്. കരാർ ജോലി നടക്കുമ്പോൾ വൈദ്യുതി പ്രവഹിച്ചത് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ പിഴവായാണ് കണക്കാക്കുന്നത്.

 

Read more topics: idukki, cheruthoni, student, death,
English summary
cheruthoni student bibin death