Tuesday November 13th, 2018 - 10:37:pm
topbanner

ചെറുപുഷ്പ മിഷന്‍ലീഗ് തലശേരി അതിരൂപത ജനറല്‍ ഓര്‍ഗനൈസറും മുന്‍ അതിരൂപത പ്രസിഡന്റുമായിരുന്ന പൂവത്തിങ്കല്‍ ജയ്‌സണ്‍ മാര്‍ക്കോസ് നിര്യാതനായി

NewsDesk
ചെറുപുഷ്പ മിഷന്‍ലീഗ് തലശേരി അതിരൂപത ജനറല്‍ ഓര്‍ഗനൈസറും മുന്‍ അതിരൂപത പ്രസിഡന്റുമായിരുന്ന പൂവത്തിങ്കല്‍ ജയ്‌സണ്‍ മാര്‍ക്കോസ് നിര്യാതനായി

തളിപ്പറമ്പ്: ചെറുപുഷ്പ മിഷന്‍ലീഗ് തലശേരി അതിരൂപത ജനറല്‍ ഓര്‍ഗനൈസറും മുന്‍ അതിരൂപത പ്രസിഡന്റുമായിരുന്ന തൊണ്ടിയില്‍ ശാന്തിനഗറിലെ പാലയൂര്‍ പൂവത്തിങ്കല്‍ ജയ്‌സണ്‍ മാര്‍ക്കോസ് (59) നിര്യാതനായി. പേരാവൂര്‍ ഇടവക കോ-ഓര്‍ഡിനേറ്ററാണ്.

ഇന്ന് രാവിലെ തളിപ്പറമ്പ് മേഖലയിലെ മിഷന്‍ലീഗ് ശാഖകളിലെ സന്ദര്‍ശനത്തിന് വേണ്ടി ഇന്നലെ രാത്രി തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെത്തിയ ഇദ്ദേഹത്തിന് പുലര്‍ച്ചെ രണ്ടരയോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം ഹൃദയാലയയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. തലശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍, മദ്യവിരുദ്ധ സമിതി രൂപത സെക്രട്ടറി, ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന-രൂപത-മേഖല-ശാഖ എക്‌സിക്യുട്ടീവ് അംഗവുമാണ്. ഭാര്യ: ആലീസ് (കാപ്പാട് സ്‌കൂള്‍ മുന്‍ അധ്യാപിക). മക്കള്‍ : ആതിര, അരുണ്‍, വരുണ്‍. 

English summary
cherupushpa mission league Poovathingal Jaison Markose passed away
topbanner

More News from this section

Subscribe by Email