കല്‍പ്പറ്റ: സിപിഐ എം വയനാട് ജില്ല സെക്രട്ടറി സി ഭാസ്കരന് (66)അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആഗസ്ത് പതിനേഴിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശീന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് ഇദ്ദേഹത്തിന് സെക്രട്ടറിയുടെ ചുമതല നല്‍കിയത്.
സിപിഐ എം പുല്‍പ്പള്ളി, മാനന്തവാടി ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന് പ്രസിഡന്റാണ്. 2005 മുതല്‍ 2007വരെ വയനാട് ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി. ബത്തേരി ബ്ളോക്ക് ഡെവലപ്മെന്റ് കമ്മിറ്റി ചെയര്മാന്, ബത്തേരി പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: ശോഭ. മക്കള്‍: അമ്പിളി (ബത്തേരി സെന്റ് മേരീസ് കോളേജ്), അശ്വതി (ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്). മരുമക്കള്‍: അഭിലാഷ് (ദുബായ്), മിഥുന് വര്‍ഗീസ്.