Wednesday September 19th, 2018 - 3:28:am
topbanner
Breaking News

കോഴിക്കോട് രൂപത മുന്‍ ബിഷപ് ഡോ. മാക്‌സ്വെല്‍ നൊറോണ അന്തരിച്ചു

Jikku Joseph
കോഴിക്കോട് രൂപത മുന്‍ ബിഷപ് ഡോ. മാക്‌സ്വെല്‍ നൊറോണ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് രൂപത മുന്‍ ബിഷപ് ഡോ. മാക്‌സ്വെല്‍ വാലന്റൈന്‍ നൊറോണ (93) അന്തരിച്ചു. ഞായറാഴ്ച രാത്രി 11.20ന് കോഴിക്കോട് വെള്ളിമാടുകുന്ന് നിര്‍മല ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് മേരിക്കുന്നില്‍ രൂപത ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദിവ്യബലിക്കു ശേഷം മൃതദേഹം കോഴിക്കോട് ദേവമാത കത്തീഡ്രലിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന്, അവിടെ പൊതുദര്‍ശനത്തിന് വെക്കും.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സഭാ പിതാക്കന്‍മാരുടെ നേതൃത്വത്തില്‍ ദേവമാത കത്തീഡ്രലില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. 1952-ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1980 മുതല്‍ കോഴിക്കോട് രൂപതയുടെ മെത്രാനായിരുന്നു. 2002-ല്‍ വിരമിച്ചതു മുതല്‍ ഷാലോം പ്രീസ്റ്റ് ഹോമിലായിരുന്നു വിശ്രമ ജീവിതം. റോമില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം തലശ്ശേരി സെന്റ് ജോസഫ് സ്‌കൂള്‍, വയനാട് ചുണ്ടേല്‍ റോമന്‍ കാതലിക് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിട്ടുണ്ട്. കോഴിക്കോട് രൂപതയുടെ മുന്‍വികാരി ജനറാളായും പ്രവര്‍ത്തിച്ചു.

വടകരയിലെ നൊറോണ കുടുംബത്തി ആംബ്രോസ്-ജെസ്സി ദമ്പതിമാരുടെ മകനായി 1924 ഫെബ്രുവരിയിലായിരുന്നു ജനനം. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ നിന്ന് ബി.എ ബിരുദം നേടിയ മാക്സ്വെല്‍ മംഗലാപുരം, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു വൈദിക പഠനം. 1952-ല്‍ വൈദിക പട്ടം ലഭിച്ചതിനു ശേഷം 1957 മുതല്‍ 62 വരെ റോമിലായിരുന്നു ഉപരിപഠനം.

1979 മുതല്‍ 80 വരെ കോഴിക്കോട് രൂപതാ വികാരി ജനറലായിരുന്നു. 1980 മുതല്‍ 2002 വരെ കോഴിക്കോട് രൂപതയുടെ മെത്രാന്‍ പദവി അലങ്കരിച്ചു. തുടര്‍ന്ന് 2002 ല്‍ വിരമിച്ചതിനു ശേഷം മേരിക്കുന്ന് ശാലോം പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ശവസംസ്‌കാരം ചൊവാഴ്ച വൈകുന്നേരം 3.30 ന് കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടക്കും.

കോഴിക്കോട് രൂപതയുടെ നാലാമത്തെ ഇടയനായിരുന്ന ബിഷപ് മാക്‌സ്വെല്‍ 22 വര്‍ഷം രൂപതയെ കൈപിടിച്ചു നടത്തി. ബിഷപ് അല്‍ദോ മരിയാ പത്രോണിയില്‍നിന്ന് 1980ലാണ് രൂപതയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്. 1923ല്‍ സ്ഥാപിതമായ രൂപതയെ അതുവരെ നയിച്ചിരുന്നത് വിദേശ മിഷനറിമാരായ ബിഷപ്പുമാരായിരുന്നു.

കോഴിക്കോട്ടെ പ്രവര്‍ത്തകാലത്ത് വിദ്യാലയങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും അഗതിമന്ദിരങ്ങളും പാവപ്പെട്ടവര്‍ക്ക് വീടുകളും സ്വയം തൊഴില്‍ സ്ഥാപനങ്ങളും നിര്‍മിക്കാന്‍ മുന്‍കൈ എടുത്തു. സഭാ നവീകരണത്തിനാവശ്യമായ സെമിനാറുകള്‍ നടത്താനും പരിശീലനം നല്‍കാനും റിന്യൂവല്‍ സെന്റര്‍ സ്ഥാപിച്ചു.

English summary
bishop maxwell valentine noronha passed away
topbanner

More News from this section

Subscribe by Email