Friday November 16th, 2018 - 12:26:am
topbanner

നോവലിസ്റ്റ് ജോയിസിയുടെ മകന്‍ ബംഗളുരുവിൽ വാഹനപകടത്തില്‍ മരിച്ചു

NewsDesk
നോവലിസ്റ്റ് ജോയിസിയുടെ മകന്‍ ബംഗളുരുവിൽ വാഹനപകടത്തില്‍ മരിച്ചു

കോട്ടയം: പ്രശസ്ത നോവലിസ്റ്റ് ജോയിസി(ജോസി വാകമറ്റം)യുടെ മകന്‍ ബാലു ജോയിസി(23)യാണ് ഇന്നലെ രാത്രി ബംഗളുരുവിലുണ്ടായ വാഹനപകടത്തില്‍ മരിച്ചു. ബംഗളുരുവിലെ ഹമ്മനഹള്ളിയില്‍വച്ചായിരുന്നു അപകടം. ബംഗളുരുവിലെ ഐടി കമ്പനിയിലെ ജോലി അവസാനിപ്പിച്ച് യുകെയിലേക്ക് പോകാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

മൃതദേഹം ഇന്ന് രാത്രി 9മണിയോടെ കോട്ടയം നട്ടാശേരി വായനശാലയ്ക്കു സമീപമുള്ള ചൊവ്വാറ്റുകുന്നേല്‍ വസതിയില്‍ എത്തിക്കും. ഇടുക്കി മുരിക്കാശേരി ഇടയാല്‍ കുടുംബാംഗം സാലമ്മ(ബംഗളുരു)യാണ് മാതാവ്. സഹോദരങ്ങള്‍ മനു ജോയിസി(സീരിയല്‍ സംവിധായകന്‍), മീനു, സാനു. പാലാ തീക്കോയി സ്വദേശിയായ ജോയിസിയുടെ കുടുംബം ഏറെക്കാലമായി കോട്ടയത്താണ് താമസം. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ 2.30ന് പാറമ്പുഴ ബത്‌ലഹേം പള്ളിയില്‍.

Read more topics: accident, death, bangalore,
English summary
balu joyici accident death bangalore
topbanner

More News from this section

Subscribe by Email