Friday December 14th, 2018 - 8:43:am
topbanner

അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ കുഴഞ്ഞുവീണു മരിച്ചു

NewsDesk
അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത്  സ്ഥിരംസമിതി ചെയര്‍മാന്‍ കുഴഞ്ഞുവീണു മരിച്ചു

തൃശൂര്‍: അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍. സതീശന്‍ (54) കുഴഞ്ഞുവീണ് മരിച്ചു. റീസര്‍ജന്റ് കേരളലോണ്‍സ്‌കമില്‍ ഗൃഹോപകരണങ്ങള്‍ ലഭ്യമാകുന്നതിനുള്ള ഡിസ്‌കൗണ്ട് കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടന സമ്മേളനം ചാലക്കുടിയില്‍ നടക്കുന്നതിനിടയില്‍ 12.30 ഓടെയാണ് സംഭവം.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാറില്‍ എത്തിയ സതീശന്‍ കാറില്‍ നിന്ന് ഇറങ്ങുമ്പോഴാണ് കുഴഞ്ഞത്. ഉടന്‍ താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് സെന്റ്‌ജെയിംസ് ആശുപത്രിയിലും എത്തിച്ചു. ആശുപത്രിയില്‍വച്ച് മരണം സംഭവിച്ചു. മന്ത്രി എ.സി. മൊയ്തീന്‍, ബി.ഡി. ദേവസി എം.എല്‍.എ. എന്നിവര്‍ ആശുപത്രിയിലെത്തി.

Read more topics: Thrissur, arimbur, passes away,
English summary
arimbur panchayath n satheesan passes away
topbanner

More News from this section

Subscribe by Email