Sunday November 18th, 2018 - 7:13:am
topbanner

ആര്‍ച്ച് ബിഷപ്പ് മാര്‍ ഏബ്രഹാം വിരുത്തകുളങ്ങര കാലം ചെയ്തു

NewsDesk
ആര്‍ച്ച് ബിഷപ്പ് മാര്‍ ഏബ്രഹാം വിരുത്തകുളങ്ങര കാലം ചെയ്തു

ന്യൂഡല്‍ഹി: കത്തോലിക്കാ സഭയുടെ നാഗ്പ്പൂര്‍ രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ഏബ്രഹാം വിരുത്തകുളങ്ങര(72) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നു ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ സിബിസിഐ സെന്ററില്‍ വച്ചാണ് അന്ത്യം.

ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു. ഇന്നു പുലര്‍ച്ചെ നാഗ്പൂരിലേക്ക് മടങ്ങാനിരിക്കവെയാണ് അന്ത്യം സംഭവിച്ചത്.

പുലര്‍ച്ചെ നാലിന് ഡ്രൈവര്‍ വന്നു വിളിച്ചപ്പോള്‍ മുറിയുടെ വാതില്‍ തുറന്നിരുന്നില്ല. ഒടുവില്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചതായി മനസിലാക്കിയത്. മൃതദേഹം വൈകാതെ നാഗ്പ്പൂരില്‍ എത്തിക്കും.

കല്ലറ പുത്തന്‍പള്ളി ഇടവകാംഗവും വിരുതുകുളങ്ങര ലൂക്കോസ് - ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ നാലാമനുമാണ് ഡോ. വിരുതുകുളങ്ങര. 1943 ജൂണ്‍ അഞ്ചിനായിരുന്നു 'ചെറിയ ബിഷപ് ' എന്നറിയപ്പെടുന്ന ഡോ. വിരുതുകുളങ്ങരയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1960-ല്‍ വൈദിക വിദ്യാഭ്യാസം ആരംഭിച്ചു. 1969 ഒക്ടോബര്‍ 28നു മാര്‍ കുര്യാക്കോസ് കുന്നശേരിയില്‍നിന്നു വൈദികപട്ടം സ്വീകരിച്ച് കോട്ടയം കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. 1977 ജൂലൈ 13നു മെത്രാഭിഷേകം നടന്നു. 1998 ഏപ്രില്‍ 22 മുതല്‍ നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു.

English summary
Archbishop Abraham Viruthakulangara passes away
topbanner

More News from this section

Subscribe by Email