Tuesday September 17th, 2019 - 2:11:pm
topbanner
Breaking News
jeevanam

ആലപ്പുഴ: തീരദേശ പാതയിൽ വീണ്ടും വാഹന അപകടം അദ്ധ്യാപിക മരിച്ചു

NewsDesk
ആലപ്പുഴ: തീരദേശ പാതയിൽ വീണ്ടും വാഹന അപകടം അദ്ധ്യാപിക മരിച്ചു

ആലപ്പുഴ: തീരദേശ പാതയിൽ വീണ്ടും വാഹന അപകടം അദ്ധ്യാപിക മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ അറയ്ക്കൽ പയസിന്റെ ഭാര്യ അനിത (53 ) യാണ് മരിച്ചത്. ആലപ്പുഴ സെന്റ് ജോസഫ് സ്കൂൾ അദ്ധ്യാപികയാണ്.

ഇന്ന് രാവിലെ 6.30 ന് പെരുന്നോർ മംഗലം സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് കുർബാനയിൽ പങ്കെടുക്കാൻ പോകുന്ന വഴി പനയ്ക്കൽ ജംഗ്ഷന് തെക്ക് വശത്ത് കലിങ്കിന് സമീപമാണ് അപകടം നടന്നത്.

അമിത വേഗതയിൽ അർത്തുങ്കൽ ഭാഗത്ത് നിന്നും ബ്രോയിലർ ചിക്കൻ കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ അനിതയെ ഇടിച്ച ശേഷം കലിങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. അന്യസംസ്ഥാന തൊ ഴിലാളിയായ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Read more topics: alappuzha, accident, death,
English summary
alappuzha theeradeshapatha accident death
topbanner

More News from this section

Subscribe by Email