Saturday March 23rd, 2019 - 2:45:pm
topbanner
topbanner

സിനിമാ-സീരിയൽ താരം കെ ജി ദേവകിയമ്മ അന്തരിച്ചു

fasila
സിനിമാ-സീരിയൽ താരം കെ ജി ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയൽ താരവും നാടക അഭിനേത്രിയുമായ കെ ജി ദേവകിയമ്മ (97)അന്തരിച്ചു. ആറുമാസത്തോളമായി വാർധക്യസഹജമായ അസുഖങ്ങളാൽ കിടപ്പിലായിരുന്നു. റേഡിയോ നാടകങ്ങളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട ദേവകിയമ്മ, കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിന്റെ സ്ഥാപക പത്രാധിപരും ആയിരുന്ന പരേതനായ കലാനിലയം കൃഷ്ണൻനായരുടെ ഭാര്യയായിരുന്നു.

അമ്മയായും അമ്മൂമ്മയായും റേഡിയോ നാടകങ്ങളിലും സിനിമകളിലും നാടകങ്ങളിലും സീരിയലിലും നിറഞ്ഞു നിന്ന ദേവകിയമ്മ തിരുവിതാംകൂർ റേഡിയോ നിലയത്തിലെ സ്ഥാപക ആർട്ടിസ്റ്റുകളിലൊരാളായിരുന്നു. റേഡിയോയിൽ കൊയ്ത്തുപാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകൾ, ലളിതഗാനങ്ങൾ, ശാസ്ത്രീയ സംഗീതം, നാടൻ പാട്ടുകൾ തുടങ്ങി നിരവധി പരിപാടികൾ ദേവകിയമ്മ അവതരിപ്പിച്ചിരുന്നു.

'ഒരിടത്തൊരു ഫയൽവാൻ', 'കിലുക്കം', 'കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ', 'വക്കാലത്ത് നാരായണൻ കുട്ടി', 'ശയനം', 'സൂത്രധാരൻ' തുടങ്ങി നിരവധി സിനിമകളിലും 'താലി', 'ജ്വാലയായ്' തുടങ്ങി നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഡി കെ കലാവതി, ഡി കെ ഗീത, ഡി. കെ. മായ, കെ. ജീവൻകുമാർ, ഡി. കെ ദുർഗ എന്നിവർ മക്കളാണ്. ഡിസംബർ 29 ന് രാവിലെ 10 ന് പൂജപ്പുരയിലുള്ള വസതിയിൽ പൊതുദർശനത്തിന് വെയ്ക്കും. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാരം.

English summary
actress K G Devaki Amma passes away
topbanner

More News from this section

Subscribe by Email