Monday February 18th, 2019 - 2:00:pm
topbanner

സിനിമാ സീരിയല്‍ താരം കെടിസി അബ്ദുള്ള അന്തരിച്ചു

NewsDesk
സിനിമാ സീരിയല്‍ താരം കെടിസി അബ്ദുള്ള അന്തരിച്ചു

സിനിമാ സീരിയല്‍ താരം കെടിസി അബ്ദുള്ള അന്തരിച്ചു. 86 വയസായിരുന്നു. കോ‍ഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഹിംസ (1981), സുഡാനി ഫ്രം നൈജീരിയ (2018) ഒ‍ഴിവുകാലം (1985) തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കോഴിക്കോട് കോട്ടപ്പറമ്പിനടുത്ത് ഡ്രൈവർ ഉണ്ണി മോയിന്റെയും ബീപാത്തുവിന്റെയും ഏക പുത്രനായി ജനിച്ച  അബ്ദുല്ല ഹിമായത്തുൽ സ്കൂളിലും ഗണപത് ഹൈസ്കൂളിലും പഠിക്കുന്ന കാലത്തു തന്നെ നാടകഭ്രാന്തൻ ആയിരുന്നു. 

നാടകം എഴുതിയും അഭിനയിച്ചും സമയം കൊല്ലുന്നതിനിടയിൽ വിദ്യാഭ്യാസം മുടങ്ങി. പാളയം ജയിൽ റോഡിൽ 1952ൽ ഏതാനു സുഹൃത്തുക്കൾ ഒത്തുചേർന്നപ്പോൾ ഈ ചെറുപ്പക്കാരനും ഒപ്പം കൂടി.എ.കെ. പുതിയങ്ങാടി, പി.കെ. പെരുമാൾ,  എ.കെ. നമ്പ്യാർ, എം.കെ.

നമ്പ്യാട്ട് എന്നിവരോടൊപ്പം രൂപീകരിക്കപ്പെട്ട യുനൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി ആയിരുന്നു അത്. ‘അവർ പറയട്ടെ’ എന്ന നാടകവുമായി യുഡിഎ അരങ്ങത്തെത്തി. മുപ്പത്തഞ്ചോളം നാടകങ്ങൾ അവർ അവതരിപ്പിച്ചപ്പോൾ ഇരുപത്തഞ്ചിലും അബ്ദുല്ലക്കു ശ്രദ്ധേയമായ റോളുണ്ടായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് മാത്തോട്ടം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

Viral News

Read more topics: actor, ktc abdulla, passes away,
English summary
actor ktc abdulla passes away
topbanner

More News from this section

Subscribe by Email