Saturday January 19th, 2019 - 9:56:am
topbanner

പ്രശസ്ത സിനിമാ സീരിയല്‍ താരം കരകുളം ചന്ദ്രൻ അന്തരിച്ചു

fasila
പ്രശസ്ത സിനിമാ സീരിയല്‍ താരം കരകുളം ചന്ദ്രൻ അന്തരിച്ചു

പ്രശസ്ത നാടക സംവിധായകനും സിനിമ സീരിയൽ നടനുമായ കരകുളം ചന്ദ്രൻ (68) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏറെ നാളുകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച തിരുവനന്തപുരത്തെ ശാന്തി കവാടത്തിൽ വെച്ച് നടക്കും.

കഴിഞ്ഞ അര നൂറ്റാണ്ടുകളായി നാടക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു . നടനായും സംവിധായകനായും തിളങ്ങിയ ഇദ്ദേഹം ഇതിനോടകം തന്നെ നൂറ് കണക്കിന് വേദികൾ പങ്കിട്ടുണ്ട് സംസ്ഥാന സർക്കാരിന്റേയും സംഗീത നാടക അക്കാദമിയുടേയും നിരവധി അവാർഡുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ സമഗ്രസംഭാവനയ്ക്കുളള രാമു കാര്യാട്ട് പുരസ്കാരത്തിനും കരകുളം ചന്ദ്രൻ അർഹനായിട്ടുണ്ട്.

നാടകത്തിൽ മാത്രമല്ല സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. 1986 ൽ പി ബക്കർ സംവിധാനം ചെയ്ത ശ്രീനാരായണഗുരുവിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം സംവിധാനം ചെയ്ത ഈശ്വരന്റെ മേൽ വിലാസം, ഇവിടെ സ്വർഗ്ഗമാണ് എന്നീ നടകങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
actor karakulam chandran passes away
topbanner

More News from this section

Subscribe by Email