Sunday November 18th, 2018 - 10:26:pm
topbanner

പ്രമുഖ മതപണ്ഡിതന്‍ മേല്‍പ്പറമ്പ് അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ നിര്യാതനായി

NewsDesk
പ്രമുഖ മതപണ്ഡിതന്‍ മേല്‍പ്പറമ്പ്  അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍  നിര്യാതനായി

കാസര്‍കോട് : പ്രമുഖ മതപണ്ഡിതന്‍ മേല്‍പറമ്പിലെ ഖത്വീബ് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (98) അന്തരിച്ചു. 57 വര്‍ഷക്കാലം മേല്‍പറമ്പ് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖത്വീബായി സേവനമനുഷ്ടിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 6.50 മണിയോടെ മേല്‍പറമ്പിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

മേല്‍പറമ്പ് ജുമാ മസ്ജിദ് പ്രസിഡണ്ടായും, സമസ്ത ജില്ലാ മുശാവറ അംഗമായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. കുറച്ചു നാളായി വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ ചിത്താരി മുഹമ്മദ് ആസിയ ദമ്പതികളുടെ മകനാണ്. പരേതയായ ആഇശയാണ് ഭാര്യ .

മക്കള്‍: അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം, ഹനീഫ, ആസ്യൂമ്മ, ഫാത്വിമ, മൈമൂന, ഹാജിറ, മറിയം, സുബൈദ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ മേല്‍പറമ്പ്, അഹ് മദ് മരവയല്‍, അബ്ദുല്ലക്കുഞ്ഞി മേല്‍പറമ്പ്, മുഹമ്മദ് കുഞ്ഞി ദേളി, അബ്ദുല്ലക്കുഞ്ഞി ദേളി, ലത്വീഫ് വള്ളിയോട്, ആസിയ മരവയല്‍, ഫരീദ കൊപ്പല്‍, ഫൗസിയ ചട്ടഞ്ചാല്‍. സഹോദരങ്ങള്‍: പരേതരായ ബീഫാത്വിമ, ആഇശ.

ഇസ്ലാമിക വിജ്ഞാന നീയങ്ങളില്‍ അഗാധമായ അറിവും ആധുനിക ജ്ഞാനധാരകളെക്കുറിച്ച് കൃത്യമായ ബോധ്യവും ഇസ്ലാമിക ചരിത്രത്തിലും കര്‍മ്മ ശാസത്രത്തിലും ആഴത്തിലുള്ള വിവരമുണ്ടായിരുന്ന പഴയ കാല പണ്ഡിതനായാണ് മേല്‍പ്പറമ്പ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ നിര്യാണ മൂലം കാസര്‍കോടിന് നഷ്ടമായതെന്ന് ദുബായില്‍ നിന്ന് അയച്ച സന്ദേശത്തില്‍ ആലൂര്‍ ടി.എ. മഹമൂദ് ഹാജി പറഞ്ഞു.
മയ്യിത്ത് ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം മൂന്ന് മണിയോടെ മേല്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Read more topics: melparambu, usthad,
English summary
melparambu, usthad abdul khadar musliyar pass away
topbanner

More News from this section

Subscribe by Email