topbanner
Monday April 24th, 2017 - 11:00:am
topbanner

സ്വന്തം വീടിന് തറക്കല്ലിട്ട് മണിക്കൂറുകള്‍ക്കകം ബൈക്കപടത്തില്‍ മരിച്ചു

NewsDesk
സ്വന്തം വീടിന് തറക്കല്ലിട്ട് മണിക്കൂറുകള്‍ക്കകം ബൈക്കപടത്തില്‍ മരിച്ചു

എടപ്പാള്‍: സ്വന്തം വീടിന് തറക്കല്ലിടുന്ന ദിവസമുണ്ടായ വാഹനാപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു. എടപ്പാള്‍ അണ്ണക്കമ്പാട് വെറൂര്‍ തൃക്കോവില്‍ ക്ഷേത്രത്തിന് എതിര്‍വശത്ത് താമസിക്കുന്ന പൊന്നില്‍ പാക്കത്ത് അരവിന്ദന്റെ മകന്‍ നിധിന്‍(21) ആണ് മരിച്ചത്.

നിധിന്‍ താമസിച്ചുകൊണ്ടിരിക്കുന്ന വീട് പൊളിച്ചു പുതിയതു പണിയാനായി ബുധനാഴ്ച തറക്കല്ലിട്ടിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ഒരാളെ കൊണ്ടുവിട്ടശേഷം ബൈക്കില്‍ മടങ്ങവേ ഗോവിന്ദ തിേയറ്ററിനപ്പുറത്തുവെച്ച് തൃശ്ശൂര്‍ ഭാഗത്തുനിന്ന് വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന കാര്‍ നിധിന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

നിധിനെ ഉടനെ എടപ്പാളിലെയും പിന്നീട് തൃശ്ശൂരിലെയും ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഉച്ചയോടെ മരിച്ചു. ഇതോടെ മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സന്നദ്ധരായി.

ഏത് അവയവവും ദാനംചെയ്യാമെന്ന് ബന്ധുക്കള്‍ അറിയിച്ചെങ്കിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ പറ്റാത്തതിനാല്‍ നേത്രദാനം മാത്രമാണ് സാധ്യമായത്. എടപ്പാള്‍ യു.എ.ഇ. എക്‌സ്‌ചേഞ്ചിലെ ജീവനക്കാരനായിരുന്നു നിധിന്‍. മൃതശരീരം വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും. മഞ്ജുള(മഹിത)യാണ് നിധിന്റെ അമ്മ. സഹോദരന്‍: മിഥുന്‍.

Read more topics: bike,accident
English summary
Youth dies in bike accident
topbanner topbanner

More News from this section

Subscribe by Email