Saturday April 20th, 2019 - 12:10:pm
topbanner
topbanner

ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു

NewsDesk
ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു

കൊച്ചി; ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു. ബറോഡയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ എറണാകുളത്തു വച്ചായിരുന്നു കാലം ചെയ്തത്.

പുത്തന്‍കാവ് കിഴക്കേത്തലയ്ക്കല്‍ കെ. ടി. തോമസിന്‍റെയും ഏലിയാമ്മയുടെയും മകന്‍. ജനനം 3-4-1939. 1970-ല്‍ ഔഗേന്‍ ബാവാ ശെമ്മാശുപട്ടവും 1970 മെയ് 26 ന് ദാനിയേല്‍ മാര്‍ പീലക്സീനോസ് കശ്ശീശാപട്ടവും നല്‍കി.

ബറോഡ, ആനന്ദ് തുടങ്ങി നിരവധി ഇടവകകളില്‍ വികാരി. ഒരു ഡസനോളം പള്ളികള്‍ ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചു. 1983 മെയ് 14 ന് പരുമലയില്‍ വച്ച് മാത്യൂസ് മാര്‍ കൂറിലോസ് റമ്പാനാക്കി. 1985 മെയ് 15 ന് പുതിയകാവ് കത്തീഡ്രലില്‍ വച്ച് മാത്യൂസ് ക കാതോലിക്കാ മെത്രാന്‍സ്ഥാനം നല്‍കി.

1985 ആഗസ്റ്റ് 25 ന് മെത്രാപ്പോലീത്താ ആക്കി. 1985 ആഗസ്റ്റ് 1 ന് ചെങ്ങന്നൂരിന്‍റെ ചുമതല നല്കി. ബാലസമാജം, എം. ഒ. സി. എഡ്യൂക്കേഷന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ പ്രസിഡണ്ട് ആയും സിനഡ് സെക്രട്ടറിയായും സേവനം ചെയ്തു.

English summary
Thomas Mar Athanasius passes away
topbanner

More News from this section

Subscribe by Email