topbanner
Wednesday October 18th, 2017 - 7:24:am
topbanner

സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ് സമാധിയായി

NewsDesk
സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ് സമാധിയായി

പാലക്കാട്: പ്രമുഖ ആയുര്‍വേദ ചികിത്സകനും സന്യാസിയുമായ സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ് സമാധിയായി. പ്രമുഖ ആയുര്‍വേദ ചികിത്സകനും സന്യാസിയുമായ ഒറ്റപ്പാലം പാലപ്പുറത്തെ സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ് സമാധിയായി.

1980ല്‍ കാശിയിലെ തിലബാണ്ടേശ്വരം മഠത്തിലെ അച്യുതാനന്ദഗിരിയില്‍നിന്നാണു സന്യാസം സ്വീകരിച്ചത്. അതിനുശേഷം കേരളത്തില്‍ തിരിച്ചെത്തി അദ്വൈത ഫിലോസഫിയുടെ പ്രചാരകനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയും ഉത്തരേന്ത്യയിലും നിരന്തര പ്രഭാഷണം നടത്തി. വേദങ്ങളുടെ ഭാഗമായി ആയുര്‍വേദത്തെ കരുതുകയും അതില്‍ ചികില്‍സ തുടങ്ങുകയും ചെയ്തു.

90കളില്‍ ഷൊര്‍ണൂരിലാണ് ചികില്‍സ തുടങ്ങിയത്. അവിടെനിന്നു പിന്നീട് ഒറ്റപ്പാലം പാലപ്പുറം പാലിയില്‍ മഠത്തില്‍ വീട്ടില്‍ താമസിച്ചു പ്രഭാഷണവും ചികില്‍സയും മുന്നോട്ടുകൊണ്ടുപോയി. ഭൗതികശരീരം ഒറ്റപ്പാലത്തേക്കു കൊണ്ടുപോകും. സംസ്കാരം നാളെ മൂന്നുമണിക്ക് പാലിയില്‍ മഠത്തില്‍.

English summary
Swami Nirmalananda Giri Maharaj passes away
topbanner topbanner

More News from this section

Subscribe by Email