Wednesday September 26th, 2018 - 1:18:pm
topbanner

നേപ്പാള്‍ മുന്‍പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അന്തരിച്ചു

NewsDesk
നേപ്പാള്‍ മുന്‍പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അന്തരിച്ചു

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള(77) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിങ്കളാഴ്ച അര്‍ദ്ധരാത്രി ഒരുമണിയോടെയായിരുന്നു അന്ത്യം. സുശീല്‍ കൊയ്രാളയുടെ െ്രെപവറ്റ് സെക്രട്ടറി അതുല്‍ കൊയ്രാളയാണ് മരണ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

2010 മുതല്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റാണ് സുശീല്‍ കൊയ്‌രാള. 2014 ഫെബ്രുവരി 10 മുതല്‍ 2015 ഒക്‌ടോബര്‍ 12 വരെയാണ് അദ്ദേഹം നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്നത്. നേപ്പാളില്‍, പ്രസിഡന്റ് റാം ബരന്‍ യാദവ് കഴിഞ്ഞ സെപ്റ്റംബറില്‍ പുതിയ ഭരണഘടന പ്രഖ്യാപിച്ചിരുന്നു.

1939ല്‍ ബിരട്‌നഗറിലാണ് സുശീലിന്റെ ജനനം. 1955ല്‍ നേപ്പാളി കോണ്‍ഗ്രസില്‍ അംഗമായി. 1960ല്‍ നേപ്പാളില്‍ ജനാധിപത്യം നിരോധിച്ചപ്പോള്‍ സുശീല്‍ ഇന്ത്യയില്‍ അഭയം തേടിയിരുന്നു.

Read more topics: Sushil Koirala, passes away,
English summary
Former Prime Minister and Nepali President Sushil Koirala passes away
topbanner

More News from this section

Subscribe by Email