Sunday August 18th, 2019 - 5:12:pm
topbanner
topbanner

മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്. എച്ച് അൽഹാദി നിര്യാതനായി

NewsDesk
മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്. എച്ച് അൽഹാദി നിര്യാതനായി

ആലപ്പുഴ: മുതിർന്ന മാധ്യമ പ്രവർത്തകനും സീനിയർ ജേർണലിസ്റ്റ് യൂനിയൻ ജില്ലാ പ്രസിഡന്റുമായ, ആലപ്പുഴ ആറാട്ടുവഴിയിൽ താമസിക്കുന്ന, പരേതനായ ഉദ്ദാറത്ത് സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങൾ മകൻ സയ്യിദ് ഹുസൈൻ അൽഹാദി (S.H അൽഹാദി 74) നിര്യാതനായി.

ചന്ദ്രിക ദിനപത്രത്തിൽ കൊച്ചി, ആലപ്പുഴ ജില്ലകളിൽ ബ്യൂറോ ചീഫ് ആയിരുന്നു. ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി, എസ്.ടി.യു ജില്ലാ പ്രസിഡന്റ്, പടിഞ്ഞാറേ ഷാഫി ജുമാ മസ്ജിദ്, ലജ്നത്തുൽ മുഹമ്മദിയ്യ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9ന് ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ: ഓച്ചിറ ക്ലാപ്പന ഈരിക്കൽ കുടുംബാംഗം നഫീസ.  മക്കൾ: സുനി അൽഹാദി (സീനിയർ റിപ്പോർട്ടർ, സുപ്രഭാതം ദിനപത്രം, കൊച്ചി), ഹുമാം അൽഹാദി (ഡി മീഡിയ, ദുബൈ), സുഹൈൽ അൽഹാദി (അൽ നാശി ഓട്ടോകെയർ, റിയാദ്), ഹുമൈദ അൽഹാദി (അസി. പ്രൊഫസർ, എംഇഎസ് എൻജിനീയറിങ് കോളേജ് കുറ്റിപ്പുറം). മരുമക്കൾ: എം.കെ.എം ജാഫർ (ന്യൂസ് എഡിറ്റർ, മാധ്യമം, തിരുവനന്തപുരം), സജാസ് സത്താർ (ഏരിയ സെയിൽസ് മാനേജർ, എയർടെൽ, കോഴിക്കോട്) ജൗഹറ ഹുമാം, നാഷിറ സുഹൈൽ.

English summary
Senior journalist HH Alhadi passes away
topbanner

More News from this section

Subscribe by Email