topbanner
Wednesday October 18th, 2017 - 7:24:am
topbanner

നടി ജയസുധയുടെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മാതാവുമായ നിതിന്‍ കപൂറിനെ മരിച്ച നിലയില്‍ കണ്ടെത്തി

NewsDesk
നടി ജയസുധയുടെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മാതാവുമായ നിതിന്‍ കപൂറിനെ മരിച്ച നിലയില്‍ കണ്ടെത്തി

തെന്നിന്ത്യന്‍ നടി ജയസുധയുടെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മാതാവുമായ നിതിന്‍ കപൂറിനെ മരിച്ച നിലയില്‍ കണ്ടെത്തി. 58 വയസായിരുന്നു. മുംബൈയിലെ അദ്ദേഹത്തിന്റെ ഓഫിസിലാണു നിതിന്‍ കപൂറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. മുന്‍കാല ഹിന്ദി നടന്‍ ജിതേന്ദ്രയുടെ സഹോദരനാണ്. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. 1985 ലായിരുന്നു ഇരുവരുടെയും വിവാഹം.നിതിന്‍ കപൂര്‍-ജയസുധ ദമ്പതിക്ക് രണ്ടു മക്കളാണ്. നിഹാറും, ശ്രേയനും. ബസ്തി എന്ന തെലുങ്ക് ചിത്രത്തില്‍ നായകനായി ശ്രേയാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

നിതിന്റെ മരണത്തില്‍ ചില സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യപരമായോ സാമ്പത്തികപരമായോ പ്രശ്‌നങ്ങളൊന്നും നിതിനെ അലട്ടിയിരുന്നില്ലെന്നാണു കുടുംബം പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജെഎസ്‌കെ കമ്പയന്‍സിന്റെ ബാനറില്‍ ഹിന്ദിയിലും തെലുങ്കിലും നിതിന്‍ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.

Read more topics: actress, Jayasudha, Nitin Kapoor,
English summary
actress Jayasudha husband Nitin Kapoor dead, suicide suspected
topbanner topbanner

More News from this section

Subscribe by Email