Thursday October 17th, 2019 - 6:03:am
topbanner

മുന്‍ബോക്‌സിങ് താരം ഹൊവാര്‍ഡ് ഡേവിസണ്‍ അന്തരിച്ചു

NewsDesk
മുന്‍ബോക്‌സിങ് താരം ഹൊവാര്‍ഡ് ഡേവിസണ്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: മുന്‍ബോക്‌സിങ് താരം  ഹൊവാര്‍ഡ് ഡേവിസണ്‍ അന്തരിച്ചു.അമ്പത്തിയാറു വയസായിരുന്നു. ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1976 ലെ ഒളിമ്പിക്‌സ് ബോക്‌സിംഗ് സ്വര്‍ണ ജേതാവായായിരുന്നു ഇദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹൃദയാഘാതംമൂലം അമ്മ മരിച്ച് ദിവസങ്ങള്‍ക്കകമാണ് 76 ലെ ഒളിമ്പിക്‌സില്‍ ഹൊവാര്‍ഡ് മത്സരിക്കുന്നതും സ്വര്‍ണം നേടുന്നതും. ഈ മിന്നും പ്രകടനമാണ് അദ്ദേഹത്തെ താരമാക്കിയത്.76 ലെ ഒളിമ്പിക്‌സിന്റെ 40-ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് ഹൊവാര്‍ഡ് അന്തരിച്ചത്.  സഹോദരന്‍ കെന്നിയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. 

English summary
Howard Davis Jr. passed away
topbanner

More News from this section

Subscribe by Email