Thursday November 22nd, 2018 - 12:19:am
topbanner

ജര്‍മ്മനിയില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു

NewsDesk
ജര്‍മ്മനിയില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു

മല്ലപ്പള്ളി: മലയാളി യുവാവ് ബര്‍ലിനില്‍ അപകടത്തില്‍ മരിച്ചു. കമ്പ്യൂട്ടര്‍ വിദഗ്ധനായ ജിനു ജെ.പൊയ്ക്കുടിയിലാണ് (39) ബര്‍ലിനില്‍ സബ്വേ (യു ബാന്‍) യില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

അപകട കാരണം വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഓഗസ്‌ററ് മൂന്നിനാണ് ജിനു വിവാഹിതനായത്. വിയന്നയില്‍ താമസിയ്ക്കുന്ന കന്യാക്കോണില്‍ മാത്യുവിന്റെയും മരിയയുടെയും മകള്‍ മിനിതയാണ് ഭാര്യ. വിയന്നയിലുള്ള ഭാര്യയുടെ അടുത്തേയ്ക്ക് സ്ഥലം മാറുന്നതിനിടയിലാണ് ജിനുവിന്റെ ജീവന്‍ മരണം കവര്‍ന്നത്.

മല്ലപ്പള്ളി സ്വദേശിയായ വട്ടശേരിലായ പൊയ്ക്കുടിയില്‍. ജോസഫ് ജോര്‍ജ് കുഞ്ഞുമോന്‍) ആനിയുടെയും മകനാണ് ജിനു. മുന്‍പ് ബോണിലെ എംബസിയില്‍ ജോലിക്കാരനായിരുന്ന ജോസഫ് പിന്നീട് ബര്‍ലിനിലേയ്ക്ക് സ്ഥലം മാറിയിരുന്നു.

നാട്ടിലേക്ക് തിരിച്ചു പോയ ജോസഫ് കുടുംബസമേതം ഇപ്പോള്‍ ബര്‍ലിനില്‍ തിരിച്ചെത്തിയിരുന്നു. അതിനിടയിലുണ്ടായ മകന്റെ ദാരുണ സംഭവം ആ കുടുംബത്തെയാകെ തളര്‍ത്തിയിരിയ്ക്കയാണ്.

Read more topics: accident, death,
English summary
Germany malayali mullappally youth accident death
topbanner

More News from this section

Subscribe by Email